മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തു പ്രസിഡന്റുമാരുടെയും അനുബന്ധ ഉദ്യോഗസ്ഥരുടെയും യോഗം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്നു.
തൊഴിലുറപ്പ് പ്രോഗ്രാം ഡയറക്ടർ എസ്. ശ്യാമലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ജോണ്‍, സ്ഥിരംസമിതി അധ്യക്ഷരായ മേഴ്സി ജോർജ്, റിയാസ് ഖാൻ, അംഗങ്ങളായ ബെസ്റ്റിൻ ചേറ്റൂർ, ഷിവാഗോ തോമസ്, ബിനി ഷൈമോൻ, സിബിൾ സാബു, പഞ്ചായത്തു പ്രസിഡന്റുമാരായ ജാൻസി മാത്യു (ആരക്കുഴ), ആൻസി ജോസ് (മഞ്ഞള്ളൂർ), ഷെൽമി ജോണ്‍സ് (ആവോലി), മാത്യൂസ് വർക്കി (പായിപ്ര), ബ്ലോക്ക് പഞ്ചായത്തംഗം കെ.ജി. രാധാകൃഷ്ണൻ, ആയവന പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടയ്ക്കോട്ട്, സെക്രട്ടറി എം.ജി. രതി, ജോയിന്റ് ബിഡിഒമാരായ ഷാജി, സിദ്ദിക്ക്, ഷൈജു, രചന, എട്ട് പഞ്ചായത്തുകളിലെ തൊഴിലുറപ്പുദ്യോഗസ്ഥരും പങ്കെടുത്തു. തൊഴിലുറപ്പു പ്രവർത്തനങ്ങളുടെ വാർഷിക അവലോകനമാണ് നടന്നത്.