കിണറ്റിലകപ്പെട്ട വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
Wednesday, March 29, 2023 12:31 AM IST
മൂ​വാ​റ്റു​പു​ഴ: കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​ അപക ടത്തിൽപ്പെട്ട വ​യോ​ധി​ക​നെ അ​ഗ്നി​ ര​ക്ഷാ​സേ​ന​യെ​ത്തി ക​ര​യ്ക്കു ക​യ​റ്റി. പാ​യി​പ്ര നി​ര​പ്പ് കാ​ര​ച്ചാ​ലി​ൽ ചാ​ക്കോ(80)യെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
കി​ണ​ർ വൃ​ത്തി​യാ​ക്കാ​നും പ​ന്പ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​മാ​യി കി​ണ​റി​ൽ ഇ​റ​ങ്ങി തി​രി​ച്ചു ക​യ​റാ​ൻ സാ​ധി​ക്കാ​തെ ചാക്കോ അ​വ​ശ​നാ​വു​ക​യാ​യി​രു​ന്നു.
വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​മാ​രാ​യ സി​ദ്ധീ​ഖ് ഇ​സ്മാ​യി​ൽ, സി.​എ. നി​ഷാ​ദ്, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ഇ​ബ്രാ​ഹിം, വി​മ​ൽ, വി​ഷ്ണു, അ​ന​സ് മു​ഹ​മ്മ​ദ്, ടോ​മി പോ​ൾ എ​ന്നി​വ​രാ​ണ് ര​ക്ഷ​ാപ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.