കാൽനടക്കാർക്കു "വാരിക്കുഴി' തീർത്ത് റോഡരികിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ
Wednesday, March 29, 2023 12:31 AM IST
മൂ​വാ​റ്റു​പു​ഴ: യാ​ത്ര​ക്കാ​ർ​ക്ക് വാ​രി​ക്കു​ഴി തീ​ർ​ത്ത് മൂ​വാ​റ്റു​പു​ഴ ന​ഗ​രത്തിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് ക​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ സ​ഞ്ച​രി​ക്കു​ന്ന ക​ച്ചേ​രി​ത്താ​ഴ​ത്തി​നു സ​മീ​പമുള്ള റോ​ഡ​രികി​ലെ ഓ​ട​യു​ടെ കോ​ണ്‍​ക്രീ​റ്റ് സ്ലാബുകളാണ് ത​ക​ർന്നിട്ട് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യത്. റോ​ഡി​ലൂ​ടെ പോ​കു​ന്ന​വ​ർ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഓ​ട​യി​ൽ വീ​ഴാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ത്ത​തി​നെത്തുട​ർ​ന്ന് പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ടെ അ​പാ​യ​സൂ​ച​ക ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പി​ഡ​ബ്ല്യൂ​ഡി അ​ധി​കാ​രി​ക​ൾ​ക്കു​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. ഓ​ട​യു​ടെ സ്ലാ​ബ് മൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ പൗ​ര​സ​മി​തി​യും വ്യാ​പ​രി​ക​ളും ന​ഗ​ര​സ​ഭ​യി​ലും പി​ഡ​ബ്ല്യു​ഡി അ​ധി​കാ​രി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. സ്ലാ​ബ് എ​ത്ര​യും വേ​ഗം പു​ന​ർ​നി​ർമി​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പ​രി​ക​ളു​ടെ ആ​വ​ശ്യം.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ പോ​കു​ന്ന ഇ​വി​ടം ഒ​രു മാ​സ​ത്തി​ലോ​റെ​യാ​യി ത​ക​ർ​ന്ന സ്ഥി​തി​യി​ൽ ത​ന്നെ​യാ​ണ്. വി​ഷ​യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജീ​നി​യ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഉ​പ​രോ​ധ സ​മ​ര​മു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ക്ഷേ​ഭ പരിപാടികൾ ആ​രം​ഭി​ക്കു​മെ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

നി​ല​വ​രം കു​റ​ഞ്ഞ സ്ലാ​ബു​ക​ൾ സ്ഥാ​പി​ക്കു​ന്ന​താ​ണ് വാ​ഹ​ന​ങ്ങ​ൾ ക​യ​റു​ന്പോ​ൾ ത​ക​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വേ​ണ്ട​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ അ​ലം​ഭാവം ജ​ന​ങ്ങ​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​വുക​യാ​ണ്.