കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് സ്മാർട് പദ്ധതിയുടെ ഭാഗമായി പിണ്ടിമന ഡിവിഷനിൽ പൂർത്തീകരിച്ച മൂന്ന് അങ്കണവാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ നിർവഹിച്ചു. കോട്ടപടി പഞ്ചായത്ത് ഒൻപതാം വാർഡിലെ പാനിപ്ര അങ്കണവാടി, പിണ്ടിമന പഞ്ചായത്ത് എട്ടാം വാർഡിൽ ആയക്കാട് അങ്കണവാടി, നെല്ലിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡിലെ തൃക്കാരിയൂർ പുലിമല അങ്കണവാടി എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ഗോപി, ജെസി സാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിസ് ഫ്രാൻസിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയ്സണ് ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, സാലി ഐപ്പ്, ജയിംസ് കോറന്പേൽ, ബ്ലോക്ക് പഞ്ചായത്തംഗം അനു വിജയനാഥ്, പഞ്ചായത്തംഗങ്ങളായ റംല മുഹമ്മദ്, ഷിജി ചന്ദ്രൻ, ഷൈമോൾ ബേബി, ബേസിൽ എൽദോസ്, വിൽസണ് കെ. ജോണ്, സിജി ആന്റണി, ലാലി ജോയി, ശോഭ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.