ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് : ആ​രോ​ഗ്യ മേ​ഖ​ല​യ്ക്കും കൃ​ഷി​ക്കും മു​ൻ​ഗ​ണ​ന
Tuesday, March 28, 2023 12:31 AM IST
ക​ല്ലൂ​ർ​ക്കാ​ട്: കൃ​ഷി​ക്കും ആ​രോ​ഗ്യ മേ​ഖ​ല​യ്ക്കും ഭ​വ​ന നി​ർ​മാ​ണ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കി ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 15.88 കോ​ടി വ​ര​വും 15.69 കോ​ടി ചെ​ല​വും 19.08 ല​ക്ഷം നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജെ​യിം​സ് അ​വ​ത​രി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഫ്രാ​ൻ​സി​സ് തെ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും കൃ​ഷി​യെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​യ​തി​നാ​ൽ കാ​ർ​ഷി​ക ഉ​ത്‌​പാ​ദ​ന​ത്തി​നാ​ണ് ബ​ജ​റ്റി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കാ​ർ​ഷി​കം, മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര​വി​ക​സ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ 3.52 കോ​ടി വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദം, ഹോ​മി​യോ എ​ന്നി​വ ചേ​ർ​ന്നു​ള്ള പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് 50 ല​ക്ഷ​വും വൃ​ദ്ധ​ജ​ന പ​രി​പാ​ല​നം, അ​ഗ​തി​ക്ഷേ​മം, ദാ​രി​ദ്ര ല​ഘൂ​ക​ര​ണം എ​ന്നി​വ​യ്ക്കാ​യി 24 ല​ക്ഷ​വും ഹ​രി​ത ക​ർ​മ്മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ശു​ചി​ത്വ മേ​ഖ​ല​യി​ൽ 28 ല​ക്ഷ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
പ​ട്ടി​ക​ജാ​തി വി​ക​സ​ന​ത്തി​നാ​യി 23.70 ല​ക്ഷ​വും പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന​ത്തി​നാ​യി 1.38 ല​ക്ഷ​വും ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 88.12 ല​ക്ഷ​വും പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​കി​ട്ടി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 37.49 ല​ക്ഷ​വും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡ് ന​ൽ​കു​ന്ന സി​എ​സ്ആ​ർ ഫ​ണ്ട് 30 ല​ക്ഷ​വും ഉ​ൾ​പ്പെ​ടെ ക​ലൂ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക്ക് പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​തി​ന് 70 ല​ക്ഷ​വും ഭ​വ​ന ര​ഹി​ത​ർ​ക്ക് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി വീ​ടും സ്ഥ​ല​വും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് 3.34 കോ​ടി​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.