ബോ​യി​ല​ർ പൊ​ട്ടി​ത്തെറി​ച്ച് ര​ണ്ടു പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു
Tuesday, March 28, 2023 12:30 AM IST
കോ​ല​ഞ്ചേ​രി: ഐ​രാ​പു​രം റ​ബ​ർ പാ​ർ​ക്കി​ലെ റ​ബോ ക്വീ​ൻ ഹെ​ൽ​ത്ത് കെ​യ​ർ എ​ന്ന ഗ്ലൗ​സ് നി​ർ​മാ​ണ ക​മ്പ​നി​യി​ലെ ബോ​യി​ല​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​നി​യ​ർ വേ​സ്റ്റ് ക​ത്തി​ച്ച​പ്പോ​ൾ ബോ​യി​ല​ർ പൊ​ട്ടി​തെ​റി​ച്ച് അ​തി​ൽ​നി​ന്നു​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പൊ​ള്ള​ലേ​റ്റ​ത്. പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത​ത്തി​ൽ പ​ട്ടി​മ​റ്റം, പെ​രു​മ്പാ​വൂ​ർ നി​ല​യ​ങ്ങ​ളി​ൽ​നി​ന്ന് മൂ​ന്ന് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.