അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി
Tuesday, March 28, 2023 12:30 AM IST
തൃ​പ്പൂ​ണി​ത്തു​റ: ഹി​ൽ​പാ​ല​സ് സ്റ്റേ​ഷ​നിൽ വച്ച് മ​നോ​ഹ​ര​ൻ മരിച്ച സംഭവം കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണ​മെന്ന് ആവ​ശ്യ​പ്പെ​ട്ട് അ​നൂ​പ് ജേ​ക്ക​ബ് എംഎ​ൽഎ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി. കു​റ്റ​ക്കാ​ര​നാ​യ ഇ​ൻ​സ്‌​പെ​ക്ട​ർ​ക്കെ​തി​രെ​യും യൂ​ണി​റ്റി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ​ക്കെ​തി​രെ​യും കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. മ​നോ​ഹ​ര​ന്‍റെ കു​ടും​ബ​ത്തി​നു സാ​മ്പ​ത്തി​ക സ​ഹാ​യ​വും സ​ര്‍​ക്കാ​ര്‍ ജോ​ലി​യും ന​ല്കി ആ ​കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണം സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
അ​നാ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡിജി​പി​ക്കും ക​ത്ത് ന​ൽ​കി