കു​സാ​റ്റ് ശാ​സ്ത്ര​ജ്ഞ​ര്‍​ക്ക് സ്റ്റാ​ര്‍​ട്ടപ്പ് ഗ്രാ​ന്‍റ്
Tuesday, March 28, 2023 12:30 AM IST
ക​ള​മ​ശേ​രി: കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള പ്രൊ​ബ​യോ​ട്ടി​ക് ഹെ​ല്‍​ത്ത് മി​ക്സ് വി​ക​സി​പ്പി​ക്കു​ന്ന​തി​ന് കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല(​കു​സാ​റ്റ്)​യി​ലെ ര​ണ്ടു ശാ​സ്ത്ര​ജ്ഞ​ര്‍​ക്ക് സ്ത്രീ ​ഗ​വേ​ഷ​ക​ർ​ക്കാ​യി ന​ല്‍​കു​ന്ന 3,50,000 രൂ​പ​യു​ടെ ഗ്രാ​ന്‍റ്. കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​നും സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജും സം​യു​ക്ത​മാ​യാ​ണ് ഗ്രാ​ന്‍റ് ന​ല്കു​ന്ന​ത്.
ഗ​വേ​ഷ​ണം സം​രം​ഭ​ത്തി​ലേ​ക്ക് വ​ഴി​മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന സ്ത്രീ​ശാ​ക്തീ​ക​ര​ണ സാ​മ്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്കാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ബ​യോ​ടെ​ക്‌​നോ​ള​ജി വ​കു​പ്പി​ലെ മു​ന്‍ മേ​ധാ​വി​യും പ്ര​ഫ​സ​റു​മാ​യ ഡോ. ​സ​രി​ത ജി. ​ഭ​ട്ട്, പോ​സ്റ്റ് ഡോ​ക്ട​റ​ല്‍ റി​സ​ര്‍​ച്ച​റാ​യ ഡോ. ​ഇ.​എ​സ്. ബി​ന്ദി​യ എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ പ്രോ​ബ​യോ​ട്ടി​ക് ഗു​ണ​ങ്ങ​ളു​ള്ള പോ​ഷ​കാ​ഹാ​ര​ങ്ങ​ള്‍ രു​ചി​ക​ര​വും കു​ട്ടി​ക​ള്‍​ക്ക് ആ​ക​ര്‍​ഷ​ക​വു​മാ​യ രീ​തി​യി​ല്‍ ഈ ​സം​രം​ഭ​ത്തി​ലൂ​ടെ വി​ക​സി​പ്പി​ക്കും.
രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യെ​ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ക​ഴി​യും എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.