ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Tuesday, March 28, 2023 12:27 AM IST
കൊ​ച്ചി: വാ​ഹ​ന പ​രി​ശോ​ധ​നയ്​ക്കി​ടെ തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പാ​ല​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​രു​മ്പ​നം സ്വ​ദേ​ശി മ​നോ​ഹ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ എ​സ്‌​ഐ ജി​മ്മി ജോ​സ്, വാ​ഹ​ന പ​രി​ശോ​ധ​നയ്​ക്ക് എ​സ്‌​ഐ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് പോ​ലീ​സു​കാ​ര്‍, ഡ്രൈ​വ​ര്‍, സാ​ക്ഷി​ക​ളാ​യ നാ​ട്ടു​കാ​ര്‍ എ​ന്നി​വ​രി​ല്‍​നി​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം മൊ​ഴി​യെ​ടു​ത്തു. മ​നോ​ഹ​ര​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.
സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ച്ചു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ റി​പ്പോ​ര്‍​ട്ട് ഇ​ന്ന് ന​ല്‍​കി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.