ലോ​റി ക​ണ്ടെ​ത്തിയത് ഒ​രു വ​ർ​ഷ​മാ​യ​പ്പോ​ൾ
Tuesday, March 28, 2023 12:27 AM IST
ആ​ലു​വ: എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ര​ഹ​സ്യ ഭൂ​ഗ​ർ​ഭ അ​റ​യി​ൽ 8190 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി​യ കേ​സി​ൽ സ്പി​രി​റ്റ് എ​ത്തി​ച്ച ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 2022 മാ​ർ​ച്ച് 30ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​രു വ​ർ​ഷ​മാ​കു​മ്പോ​ഴാ​ണ് ലോ​റി കോ​ഴി​ക്കോ​ട് നി​ന്ന് എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
ഗോ​വ​യി​ൽ നി​ന്നു സ്പി​രി​റ്റ് എ​ത്തി​ച്ച ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി ഗോ​പ​കു​മാ​റി​ന്‍റേ​താ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കെ​എ​ൽ 59 ക്യു 7343 ​ന​മ്പ​ർ ലോ​റി.
കേ​സി​ൽ ഗോ​പ​കു​മാ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രെ നേ​ര​ത്തെ ആ​ലു​വ എ​ക്‌​സൈ​സ് റേ​ഞ്ച് അ​ധി​കൃ​ത​ർ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. കേ​സ് എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. സ്പി​രി​റ്റ് എ​ത്തി​ച്ച ലോ​റി ത​ളി​പ്പ​റ​മ്പി​ൽ ഒ​രു വേ​ബ്രി​ഡ്ജി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​താ​യി ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം എ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ഴി​ക്കോ​ട് ബീ​ച്ച് റോ​ഡി​ലെ ഒ​രു ഗോ​ഡൗ​ണി​ൽ ചൂ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​ക​യാ​യി​രു​ന്ന ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.
2022 മാ​ർ​ച്ച് 30ന് ​ക​ള​മ​ശേ​രി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ചെ​റു ലോ​റി യോ​ടൊ​പ്പം പി​ടി​യി​ലാ​യ​വ​രി​ൽ നി​ന്നാ​ണ് എ​ട​യാ​റി​ൽ കു​ര്യ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗോ​ഡൗ​ണി​ൽ 8190 ലി​റ്റ​ർ സ്പി​രി​റ്റ് സൂ​ക്ഷി​ച്ചി​ട്ടു​ള്ള​താ​യ​റി​യു​ന്ന​ത്. കേ​സി​ൽ അ​ന്ന് പ്ര​തി​ക​ളെ കി​ട്ടി​യെ​ങ്കി​ലും എ​ട​യാ​റി​ലേ​ക്ക് സ്പി​രി​റ്റ് കൊ​ണ്ടു​വ​ന്ന ലോ​റി ഇ​തു​വ​രെ കി​ട്ടി​യി​രു​ന്നി​ല്ല.