ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ തു​ട​രും: മ​ന്ത്രി
Tuesday, March 28, 2023 12:25 AM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. ബ്ര​ഹ്മ​പു​ര​ത്തി​ന് അ​ടു​ത്തു​ള്ള വ​ട​വു​കോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഐ​പി സൗ​ക​ര്യം തു​ട​രും. സ്‌​പെ​ഷാ​ലി​റ്റി സൗ​ക​ര്യ​ങ്ങ​ള്‍ ആ​ഴ്ച​യി​ല്‍ നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ക്കും.
പ​ള്‍​മ​നോ​ള​ജി​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ​ഗ്ധ​രു​ടെ സേ​വ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യ ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 24 മ​ണി​ക്കൂ​ര്‍ ആം​ബു​ല​ന്‍​സ് സേ​വ​നം തു​ട​രും. ആ​രോ​ഗ്യ സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കി കൃ​ത്യ​മാ​യ വി​ശ​ക​ല​നം ന​ട​ത്തും.
തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള സം​സ്ഥാ​ന​ത​ല വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്ന് നി​ല​വി​ലെ ആ​രോ​ഗ്യ സാ​ഹ​ച​ര്യം മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം വി​ല​യി​രു​ത്തി. കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളി​ലെ ക്ര​മീ​ക​ര​ണം, മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം, ആ​രോ​ഗ്യ ജാ​ഗ്ര​താ ക​ല​ണ്ട​ര്‍ അ​നു​സ​രി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​ന്ത്രി വി​ല​യി​രു​ത്തി.
എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ​സ് ശ്രീ​ദേ​വി, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​നി​ഖി​ലേ​ഷ് മേ​നോ​ന്‍, എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ഗ​ണേ​ഷ് മോ​ഹ​ന്‍, ആ​രോ​ഗ്യ വ​കു​പ്പി​ലെ മ​റ്റ് ഡോ​ക്ട​ര്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.