ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം; അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി
Tuesday, March 28, 2023 12:25 AM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് കൈ​മാ​റി. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​സേ​തു​രാ​മ​ന്‍ ഇ-​മെ​യി​ല്‍ മു​ഖേ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ഡി​ജി​പി അ​നി​ല്‍​കാ​ന്തി​നു​മാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. മാ​ലി​ന്യ​ത്തി​ന് തീ ​ഇ​ട്ട​താ​ണെ​ന്ന തെ​ളി​വ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും കേ​സി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന നി​ര്‍​ദേ​ശ​മ​ട​ക്കം റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന​താ​യാ​ണ് വി​വ​രം.
അ​ട്ടി​മ​റി ന​ട​ന്നി​ട്ടു​ണ്ടേ​യെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ക​ത്തി​യ മാ​ലി​ന്യ സാ​മ്പി​ളി​ന്‍റെ ഫോ​റ​ന്‍​സി​ക് ഫ​ല​വും തീ​പി​ടി​ത്തം ന​ട​ന്ന സ്ഥ​ല​ത്തി​ന്‍റെ ഉ​പ​ഗ്രഹ​ദൃ​ശ്യ​ങ്ങ​ളും ല​ഭി​ക്കാ​നും വൈ​കും. ഇ​വ കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലെ പ​രാ​മ​ര്‍​ശം. തൃ​ക്കാ​ക്ക​ര എ​സി​പി പി.​വി. ബേ​ബി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.
സോ​ണ്‍​ട ഇ​ന്‍​ഫ്രാ​ടെ​ക്കി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം അ​മ്പ​തോ​ളം പേ​രെ​യാ​ണ് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്. തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ നാ​ലി​നാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശി​ച്ച​ത്. അ​ന്നു​ത​ന്നെ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു.
തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന വി​ജി​ല​ന്‍​സ് പ്ര​ത്യേ​ക​സം​ഘം സോ​ണ്‍​ട ഇ​ന്‍​ഫ്രാ​ടെ​ക് ക​മ്പ​നി അ​ധി​കൃ​ത​രി​ല്‍ നി​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ബ്ര​ഹ്മ​പു​രം പ്ലാ​ന്‍റിനെ​ക്കി​റി​ച്ചു​ള്ള ഫ​യ​ലു​ക​ളു​ടെ പ​രി​ശോ​ധ​ന സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം ആ​രം​ഭി​ച്ചി​രു​ന്നു. മു​ന്‍ മേ​യ​ര്‍​മാ​രു​ടെ ഉ​ള്‍​പ്പെ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മൊ​ഴി​യെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.