വെ​റും പു​കയെന്ന് പ്ര​തി​പ​ക്ഷം
Tuesday, March 28, 2023 12:25 AM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​രം ബ​യോ​മൈ​നിം​ഗ് അ​ഴി​മ​തി​യും തീ​പി​ടു​ത്ത​വും നി​ല​നി​ല്‍​ക്കെ ന​ഗ​ര​സ​ഭാ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് വെ​റും പു​ക മ​റ​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ന്‍റ​ണി കു​രീ​ത്ത​റ. മാ​ലി​ന്യ സം​സ്‌​ക​ര​ണം സ്തം​ഭി​ച്ച് നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണം ഏ​ത് രീ​തി​യി​ല്‍ ന​ട​ത്ത​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​ല്ല.
ഉ​റ​വി​ട മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് ബ​യോ ക​മ്പോ​സ്റ്റിം​ഗ് ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ചും പ​രാ​മ​ര്‍​ശ​മി​ല്ല. മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ബ​ജ​റ്റി​ല്‍ ഉ​ള്ള​ത്. വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് അ​നു​വ​ദി​ക്കു​ന്ന ഡി​വി​ഷ​ന്‍ ഫ​ണ്ട് നി​ര്‍​ത്ത​ലാ​ക്കി​യ​ത് പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തെ ബാ​ധി​ക്കും.
ഒ​രു പു​തി​യ പ​ദ്ധ​തി പോ​ലും അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. വ​രു​മാ​ന​ത്തേ​ക്കാ​ള്‍ അ​ധി​ക ചെ​ല​വു​ക​ള്‍ ഉ​ള്ള ബ​ജ​റ്റാ​ണി​ത്. അ​തു​കൊ​ണ്ട് നി​യ​മ​പ​ര​മാ​യും ന​യ​പ​ര​മാ​യും ബ​ജ​റ്റ് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.