പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റ് അ​വ​ത​ര​ണം
Tuesday, March 28, 2023 12:25 AM IST
കൊ​ച്ചി: ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യു​ള്ള പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 1,115 കോ​ടി രൂ​പ വ​ര​വും 1,075 കോ​ടി ചെ​ല​വും 40 കോ​ടി നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​എ. ആ​ന്‍​സി​യ അ​വ​ത​രി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നാ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ മേ​യ​ർ​ക്കൊ​പ്പം കൗ​ണ്‍​സി​ല്‍ ഹാ​ളി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ ത​ന്നെ പ്ര​തി​പ​ക്ഷം ബാ​ന​റു​ക​ളും പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യെ​ത്തി. ബ്ര​ഹ്മ​പു​ര​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ്ടും തീ​പി​ടി​ത്തം ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മേ​യ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഹാ​ളി​ലെ​ത്തി​യ​ത്. പി​ന്നാ​ലെ ബി​ജെ​പി​യു​ടെ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളും മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യെ​ത്തി.

ബ​ജ​റ്റ് പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​ദ്ദേ​ശം. എ​ന്നാ​ല്‍ മേ​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ട ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലു​ട​നീ​ളം പ്ര​തി​പ​ക്ഷം മു​ദ്രാ​വാ​ക്യം വി​ളി​യു​മാ​യി അ​വ​ത​ര​ണം ത​ട​സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഭ​ര​ണ​പ​ക്ഷ​വും വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. ഓ​രോ പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വാ​യി​ച്ചു തീ​രു​മ്പോ​ള്‍ ഡെ​സ്‌​കി​ല്‍ കൈ​യ​ടി​ച്ചും പാ​ത്രം കൊ​ട്ടി​യും ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ള്‍ പ്ര​തി​പ​ക്ഷ​ത്തെ നേ​രി​ട്ടു.

ബ​ജ​റ്റ് അ​വ​ത​ര​ണം ക​ഴി​ഞ്ഞ​തോ​ടെ മേ​യ​റു​ടെ രാ​ജി​ക്കാ​യി പ്ര​തി​പ​ക്ഷം മു​റ​വി​ളി​ക്കൂ​ട്ടി. ബ​ജ​റ്റ് അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ന്‍റ​ണി കു​രീ​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ജ​റ്റ് പു​സ്ത​കം വ​ലി​ച്ച് കീ​റി​യെ​റി​ഞ്ഞു. ഇ​തി​നി​ടെ മേ​യ​ര്‍​ക്ക് അ​നു​കൂ​ല​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി ഭ​ര​ണ​ക​ക്ഷി കൗ​ണ്‍​സി​ല​ര്‍​മാ​രും മു​ന്നോ​ട്ടു​വ​ന്നു. ഇ​തോ​ടെ കൗ​ണ്‍​സി​ല്‍ ബ​ഹ​ള​മ​യ​മാ​യി.
ഇ​തി​നി​ടെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച് മേ​യ​റും ഡെ​പ്യു​ട്ടി​മേ​യ​റും ചേം​ബ​റി​ലേ​ക്ക് മ​ട​ങ്ങി.

പു​ന​രു​പ​യോ​ഗ വ​സ്തു​ക്ക​ളു​ടെ
വി​പ​ണ​ന​ത്തി​ന് സ്വാ​പ്പ് ഷോ​പ്പു​ക​ള്‍

കൊ​ച്ചി: പു​ന:​രു​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍, തു​ണി​ത്ത​ര​ങ്ങ​ള്‍, പു​സ്ത​ക​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ വി​പ​ണ​ന​ത്തി​ന് സ്വാ​പ്പ് ഷോ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റി​ലു​ണ്ട്.

കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യ്ക്ക് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കും. പ​ര​മാ​ര റോ​ഡി​ലെ ഷീ ​ലോ​ഡ്ജി​ല്‍ സ്വാ​പ്പ് ഷോ​പ്പി​ന്‍റെ സ്ഥി​രം ഔ​ട്ട്‌​ല​റ്റ് തു​റ​ക്കും.

പ്ര​ധാ​ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

4 ക​നാ​ല്‍ ന​വീ​ക​ര​ണ​ത്തി​നും വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ​ത്തി​നും 90 കോ​ടി
4കൊ​തു​ക് നി​വാ​ര​ണ പ​ദ്ധ​തി​ക​ള്‍​ക്ക് 20 കോ​ടി
4കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക​ള്‍​ക്ക് 60 കോ​ടി
4ഗ​താ​ഗ​ത മേ​ഖ​ല​യ്ക്കാ​യി 180 കോ​ടി
4പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് 18 കോ​ടി
4വി​ദ്യാ​ഭ്യാ​സ, കാ​യി​ക മേ​ഖ​ല​യ്ക്ക് 10 കോ​ടി
4ഇ-​ഗ​വേ​ണ​ന്‍​സ് പ​ദ്ധ​തി​യു​ടെ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മൂ​ന്ന് കോ​ടി
4തെ​രു​വ് വി​ള​ക്കു​ക​ളു​ടെ പ​രി​പാ​ല​വും ആ​ധു​നി​ക വ​ത്ക​ര​ണ​വും 15 കോ​ടി
4എ​ച്ച്‌​ഐ​വി ബാ​ധി​ത​രു​ടെ മ​ക്ക​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് 10 കോ​ടി
4അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 10 കോ​ടി
4പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 10 കോ​ടി
4കൃ​ഷി-​ക്ഷീ​ര വി​ക​സ​ന മേ​ഖ​ല​യ്ക്ക് ര​ണ്ട് കോ​ടി
4മ​ത്സ്യ മേ​ഖ​ല​യ്ക്ക് ഒ​രു കോ​ടി
4വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് 1.10 കോ​ടി
4മം​ഗ​ള​വ​നം ഉ​ള്‍​പ്പെ​ടു​ന്ന മൂ​ന്ന് ഇ​ക്കോ പാ​ര്‍​ക്കു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ര​ണ്ട് കോ​ടി
4പു​തി​യ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന് 30 കോ​ടി
4തെ​രു​വി​ല്‍ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ര്‍​ക്ക് ഷെ​ല്‍​ട്ട​ര്‍ ഹോം ​നി​ര്‍​മി​ക്കാ​ന്‍ 50 ല​ക്ഷം
4ബി​പി​എ​ല്‍ കാ​ര്‍​ഡി​ല്ലാ​ത്ത ദ​രി​ദ്ര കു​ടും​ബ​ങ്ങ​ള്‍​ക്ക് റേ​ഷ​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ 50 ല​ക്ഷം
4അ​തി​ദ​രി​ദ്ര​ര്‍​ക്ക് ഭ​ക്ഷ​ണ​വും ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കാ​ന്‍ ഒ​രു കോ​ടി
4സ​ന്തോ​ഷ് ട്രോ​ഫി വി​ജ​യ​ത്തി​ന്‍റെ 50-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന് 25 ല​ക്ഷം
4മ​ര​ക്ക​ട​വി​ല്‍ അ​റ​വു​ശാ​ല നി​ര്‍​മാ​ണ​ത്തി​നും ക​ലൂ​ര്‍ അ​റ​വു​ശാ​ല​യു​ടെ ന​വീ​ക​ര​ണ​ത്തി​നും 50 ല​ക്ഷം
4പ​ള്ളു​രു​ത്തി, ര​വി​പു​രം ശ്മ​ശാ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 50 ല​ക്ഷം
4പൊ​തു ഇ​ട​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 35 കോ​ടി
4ഡി​സൈ​ന്‍ സി​റ്റി പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 10 കോ​ടി
4കേ​ര​ള അ​ര്‍​ബ​ന്‍ ഫോ​റ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ര​ണ്ട് കോ​ടി
4ശ​ല​ഭോ​ദ്യാ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് 10 ല​ക്ഷം
4ജി ​സ്മാ​ര​ക​ത്തി​ന് നാ​ല് കോ​ടി
4വാ​യ​നാ​ക്കൂ​ട്ട​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കാ​ന്‍ 10 ല​ക്ഷം
4മൂ​ന്നാ​മ​ത്തെ റോ ​റോ നീ​റ്റി​ലി​റ​ക്കും
474 ഇ -ഓ​ട്ടോ​റി​ക്ഷ​ക​ള്‍ നി​ര​ത്തി​ലി​റ​ക്കും
4വ​നി​ത​ക​ള്‍​ക്ക് 20 ഇ ​ഓ​ട്ടോ​റി​ക്ഷ​ക​ള്‍
4പ​ള്ളി​രു​ത്തി​യി​ല്‍ സ​മൃ​ദ്ധി​യു​ടെ യൂ​ണി​റ്റ് ആ​രം​ഭി​ക്കും
438 ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വെ​ല്‍​നെ​സ് സെ​ൻ​റു​ക​ള്‍ തു​റ​ക്കും
4ട്രാ​സ്‌​ജെ​ന്‍​ഡേ​ഴ്‌​സി​ന് പ്ര​ത്യേ​ക ക്ലീ​നി​ക്ക്
4ബി​ഒ​ടി അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ​സ് ഷെ​ല്‍​ട്ട​റു​ക​ള്‍
4സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ക്കും
4എ​ല്ലാ സ്‌​കൂ​ളു​ക​ള്‍​ക്കും ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​നു​ക​ള്‍
4മു​ന്‍​സി​പ്പ​ല്‍ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്റെ അ​ഭി​മു​ഖ്യ​ത്തി​ല്‍ കി​ഡ്‌​സ് ഒ​ളി​മ്പി​ക്‌​സ് ന​ട​ത്തും
4മ്യൂ​സി​ക്, ലി​റ്റ​റ​റി ഫെ​സ്റ്റീ​വ​ലു​ക​ള്‍ ന​ട​ത്തും
4ക​ച്ചേ​രി​പ്പ​ടി കോ​ര്‍​പ​റേ​ഷ​ന്‍ ഗ്രൗ​ണ്ടി​ല്‍ ഫു​ട്‌​ബോ​ള്‍ ട​ര്‍​ഫ്
4പ​ന​മ്പി​ള്ളി ന​ഗ​റി​ല്‍ സ്‌​കേ​റ്റിം​ഗ് ഗ്രൗ​ണ്ട്, സ്വി​മ്മിം​ഗ് പൂ​ള്‍
4ഇ​ട​ക്കൊ​ച്ചി വ​ലി​യ​കു​ള​ത്ത് നീ​ന്ത​ല്‍ കു​ളം
4ജി ​സ്മാ​ര​കം ഓ​ഗ​സ്റ്റി​ല്‍
4വാ​യ​നാ കൂ​ട്ട​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കും
4പി​ആ​ന്‍​ഡ്ടി, തു​രു​ത്തി കോ​ള​നി​ക​ളു​ടെ പു​ന​ര​ധി​വാ​സം ഡി​സം​ബ​റി​ല്‍ സാ​ധ്യ​മാ​ക്കും