എ​ള​ങ്കു​ന്ന​പ്പു​ഴ ജിഎ​ച്ച്എ​സ്എ​സി​ൽ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണകേ​ന്ദ്രം തു​റ​ന്നു
Monday, March 27, 2023 12:53 AM IST
വൈ​പ്പി​ൻ:​ എ​ള​ങ്കു​ന്ന​പ്പു​ഴ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​ജ്ജ​മാ​ക്കി​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വൊ​ക്കേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​ന്ന സ്കൂ​ൾ വെ​ത​ർ സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​തു സ്ഥാപിച്ചത്.
പ്രാ​ദേ​ശി​ക കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ മ​ന​സിലാ​ക്കു​ക, വി​ദ്യാ​ർ​ഥിക​ളി​ൽ ഭൂ​മി​ശാ​സ്ത്ര വി​ഷ​യ​ത്തോ​ട് അ​ഭി​രു​ചി​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും വ​ള​ർ​ത്തു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.ജി. ഡോ​ണോ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ര​സി​ക​ല പ്രി​യ​രാ​ജ്, പ്രി​ൻ​സി​പ്പാ​ൾ പാ​ൻ​സി ജോ​സ​ഫ് , പ്രധാനാധ്യാപിക എ​ൻ.കെ. ​സീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.