നൈ​പു​ണ്യ കോ​ള​ജി​ൽ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ
Monday, March 27, 2023 12:53 AM IST
അ​ങ്ക​മാ​ലി: കൊ​ര​ട്ടി പൊ​ങ്ങം നൈ​പു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ലെ പി​ജി കോ​മേ​ഴ്സ് വി​ഭാ​ഗം "വാ​ണി​ജ്യ മേ​ഖ​ല​യി​ലേ​യും മാ​നേ​ജ്മെ​ന്‍റ് മേ​ഖ​ല​യി​ലേ​യും നൂ​ത​ന പ്ര​വ​ണ​ത​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ റ​വ. ഡോ. ​കെ.​ജെ. പോ​ള​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ച്ചി​ൻ സ്റ്റോ​ക്ക് ബ്രോ​ക്കേ​ഴ്സ് ലി​മി​റ്റ​ഡ് മുൻ ചെയർമാൻ ​പി.​എ​സ്. മേ​നോ​ൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. കെ. ​മാ​ത്യു ജോ​സ്, ഡീ​ൻ ഓ​ഫ് സ്റ്റ​ഡീ​സ് ഡോ.​ ജോ​യ് പു​തു​ശേ​രി തുടങ്ങിയവർ സംസാരിച്ചു.
തു​ട​ർ​ന്നു​ള്ള സെ​ഷ​നി​ൽ ഡോ​. മ​റി​യം അ​നി​ൽ സി​ബി (അ​സി​സ്റ്റന്‍റ് പ്ര​ഫ​സ​ർ, ദോ​ഫ​ർ യൂ​ണി​വേ​ഴ്സി​റ്റി, ഒ​മാ​ൻ ), ആന്‍റ​ണി റൊ​ണാ​ൾ​ഡ് സൈ​മ​ൺ(​അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, സ്ട്രാ​റ്റ​ജി​ക് മാ​നേ​ജ്മെ​ന്‍റ്, ഇ​ന്ത്യ​ൻ പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ, മി​നി​സ്ട്രി ഓ​ഫ് പോ​ർ​ട്സ്ഷി​പ്പിംഗ് ആ​ൻ​ഡ് വാ​ട്ട​ർ​വേ​സ്) എ​ന്നി​വ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. അ​ധ്യാ​പ​ക​രും ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥിക​ളും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ നാ​ല്പ​തോ​ളം പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.