നോ​മ്പി​ന്‍റെ ചൈ​ത​ന്യ​ത്തി​ൽ നാലു ഫൊറോനകളിലെ വി​ശ്വാ​സി​ക​ൾ മ​ല​ക​യ​റി
Monday, March 27, 2023 12:53 AM IST
കാ​ല​ടി: നോ​മ്പു​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ അ​ങ്ക​മാ​ലി, ചേ​ർ​ത്ത​ല, കൊ​ര​ട്ടി, വൈ​ക്കം ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ മലയാറ്റൂർ കു​രി​ശു​മു​ടി ക​യ​റി.

ഫൊ​റോ​ന​ത​ല കു​രി​ശു​മു​ടി തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ നാ​ലാം ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്ന ഇ​ന്ന​ലെ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ കു​രു​ശു​മു​ടി ക​യ​റി പ്രാ​ർ​ഥി​ച്ച് മു​ത്ത​പ്പ​നെ വ​ണ​ങ്ങി.

വൈ​കി​ട്ട് അ​ഞ്ചി​ന് മ​ല​യ​ടി​വാ​ര​ത്തെ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​സ്വ​രൂ​പ​ത്തി​നു മു​ന്നി​ൽ ഒ​രു​മി​ച്ചു കൂ​ടി പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ മ​ല ക​യ​റ്റ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. കു​രി​ശു​മു​ടി പാ​ത​യി​ലെ കു​രി​ശി​ന്‍റെ വ​ഴി​യി​ലെ 14 സ്ഥ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി. മ​ല​മു​ക​ളി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ന്നു.

കൊ​ര​ട്ടി ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് എ​ട​ശേ​രി, അ​തി​രൂ​പ​ത​യി​ലെ കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ന്നി കാ​ട്ട​യി​ൽ, ഫാ. ​വ​ർ​ഗീ​സ് മ​ണ​വാ​ള​ൻ എ​ന്നി​വ​ർ കു​രി​ശു​മു​ടി ക​യ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. 28ന് ​മ​ല​യാ​റ്റൂ​ർ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും. മ​ല​യാ​റ്റൂ​ർ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ന്‍റെ നാ​ല്പ​താം വ​ർ​ഷ​മാ​ണ്. തീ​ർ​ഥാ​ട​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ലീ​ൻ മ​ല​യാ​റ്റൂ​ർ പ​ദ്ധ​തി​ക്കും തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ കോ​യി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.