നെ​ടു​ന്പാ​ശേ​രി​യി​ൽ 52.5 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Monday, March 27, 2023 12:50 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി. ദു​ബാ​യി​ൽ​നി​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി സൈ​ഫു​ള്ള​യെ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം 52.5 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​ത്യേ​കം രൂ​പ​പ്പെ​ടു​ത്തി​യ ബ്രൗ​ൺ നി​റ​ത്തി​ലു​ള്ള പോ​ക്ക​റ്റു​ക​ളി​ലാ​ക്കി ഇ​രു​തു​ട​ക​ളി​ലും കെ​ട്ടി​വ​ച്ചാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. 1139 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. യാ​ത്ര​ക്കാ​ര​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.