ക​ടു​വേ​ലി പാ​ട​ശേ​ഖ​ര​ത്തി​ൽ കൊ​യ്ത്തു​ത്സ​വം 31ന്
Monday, March 27, 2023 12:47 AM IST
മൂ​വാ​റ്റു​പു​ഴ: കൊ​യ്ത്തു​ത്സ​വ​ത്തി​നൊ​രു​ങ്ങി ക​ടു​വേ​ലി പാ​ട​ശേ​ഖ​രം. കി​സാ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഈ​സ്റ്റ് മാ​റാ​ടി​യി​ൽ ക​ടു​വേ​ലി പാ​ട​ശേ​ഖ​ര​ത്തി​ലെ നാ​ല് ഏ​ക്ക​ർ ത​രി​ശ്പാ​ട​ത്താ​ണ് നെ​ല്ല് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി നി​ൽ​ക്കു​ന്ന​ത്.
പാ​ട​ശേ​ഖ​ര​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മു​ൾ​പ്പ​ടെ നി​റ​ഞ്ഞ് ക​വി​ഞ്ഞ് കി​ട​ക്കു​ക​യാ​യി​രു​ന്നു. കാ​ടു​ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന സ്ഥ​ലം നി​ര​വ​ധി പേ​രു​ടെ ആ​ഴ്ച​ക​ളോ​ളം നീ​ണ്ട പ​രി​ശ്ര​മം​കൊ​ണ്ടാ​ണ് കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നു മു​ക​ളി​ൽ കൃ​ഷി ചെ​യ്യാ​തെ ത​രി​ശാ​യി കി​ട​ന്ന പാ​ടം കി​സാ​ൻ സ​ഭ മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ പൂ​മ​റ്റം, റെ​ജി ഐ​സ​ക്ക് മൂ​ലം​കു​ഴി, സു​ധീ​പ് പാ​ല​മൂ​ട്ടി​ൽ, പ്രി​ൻ​സ് ആ​നി​ക്കാ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്ത​ത്തി​ൽ പാ​ടം ഉ​ഴു​ത് കൃ​ഷി​യി​റ​ക്കു​ക​യാ​യി​രു​ന്നു.
എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. അ​രു​ണ്‍ ന​ടീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ഞാ​റ് ന​ട്ട​ത്. കൊ​യ്ത്തു​ത്സ​വം 31ന് ​രാ​വി​ലെ 10ന് ​കി​സ്‌​സാ​ൻ സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. ദി​ന​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.