അഭിനവ് കൃഷ്ണ ഐ​സി​യുവി​ൽ നി​ന്നെത്തി പരീക്ഷയെഴുതി
Sunday, March 26, 2023 12:20 AM IST
അ​ങ്ക​മാ​ലി: ബൈ​ക്ക​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ പ​ത്താം​ക്ലാ​സു​കാ​ര​നെ ആം​ബു​ല​ൻ​സി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു പ​രീ​ക്ഷ​യെ​ഴു​തി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മാ​ർ​ച്ച് 22നാ​ണ് ‌ പ​ത്താം ക്ലാ​സു​കാ​ര​ൻ അ​ഭി​ന​വ് കൃ​ഷ്ണ​യെ അ​പ്പോ​ളോ അ​ഡ്‌​ല​ക്‌​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ പ്ലീ​ഹ​യ്ക്കും ഇ​ട​ത്തെ കാ​ലി​നും സാ​ര​മാ​യ പ​രി​ക്ക് പ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ലി​നു പ്ലാ​സ്റ്റ​ർ ഇ​ട്ടെ​ങ്കി​ലും പ്ലീ​ഹ​യു​ടെ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ഗ്യാ​സ്‌​ട്രോ സ​ർ​ജ​ൻ ഡോ. ​കാ​ർ​ത്തി​ക് കു​ല​ശ്രേ​ഷ്‌​ഠ​യു​ടെ കീ​ഴി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് മൂ​ലം ഐ​വി ഡ്രി​പ്പും ഇ​ട്ടി​രു​ന്നു.

മാ​ർ​ച്ച് 24ന് ​ഫി​സി​ക്സ് പ​രീ​ക്ഷ എ​ഴു​താ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​തോ​ടെ പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​യി അ​ഭി​ന​വും കു​ടും​ബാം​ഗ​ങ്ങ​ളും. അ​വ​ർ ഡോ​ക്ട​റോ​ട് കാ​ര്യം പ​റ​ഞ്ഞ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ഭി​ന​വി​നെ പ​രീ​ക്ഷ എ​ഴു​താ​ൻ കൊ​ണ്ടു പോ​കാമെന്ന് അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ഇ​ത് ഏ​റ്റെ​ടു​ക്കു​ക​യും ഡോ. ​സെ​റീ​ൻ സി​ദ്ദി​ഖ്, ന​ഴ്‌​സ് മാ​ർ​ട്ടി​ൻ പോ​ൾ, ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ വൈ​ശാ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ന​വി​നെ പ​രീ​ക്ഷ എ​ഴു​താ​ൻ അ​പ്പോ​ളോ അ​ഡ്‌​ല​ക്‌​സ് ആ​ശു​പ​ത്രി​യി​ൽനി​ന്ന് ഇ​രി​ഞ്ഞാ​ല​ക്കു​ട ഡോ​ൺ ബോ​സ്കോ സ്കൂ​ളി​ൽ എ​ത്തി​ക്കു​ക​യും പ​രീ​ക്ഷ​യ്ക്കു ശേ​ഷം തി​രി​ച്ച് ഐ​സി​യുവി​ൽ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കു​ക​യും ചെ​യ്ത​ത്.