ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്‌​ത്‌ പീ​ഡ​നം: യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി
Sunday, March 26, 2023 12:20 AM IST
കാ​ക്ക​നാ​ട് : ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്‌​ത്‌ യു​വ​തി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത പോ​ലീ​സ് ന​ട​പ​ടി​ക്കെ​തിരേ അതിജീവിത മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി.​

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യും യൂ​ത്ത് ലീ​ഗ് ജി​ല്ലാ നേ​താ​വു​മാ​യ ന​ഹാ​സ് പാ​റ​ക്ക​ലി​്‌ (40)നെ​തി​രെ ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു.​

ജ​നു​വ​രി 21നാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ വി​ളി​ച്ചു​വ​രു​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി​നി​യെ ന​ഹാ​സ്‌ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.
കേ​സ് എ​ടു​ത്ത് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യി​രു​ന്നി​ല്ല.​രാ​ഷ്ട്രീ​യ നേ​താ​വാ​യ ഇ​യാ​ൾ ത​ന്നെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നും പ്രതിയെ രക്ഷിക്കാൻ ഉന്നതതല ഇടപെ ടൽ ഉണ്ടായേ ക്കുമെന്നും കാ​ണി​ച്ചാ​ണ് യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ല്‌​കി​യ​ത്‌.