അ​ഭി​ഭാ​ഷ​ക​നെ മ​ർ​ദി​ച്ച് മോ​ഷ​ണം: പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ
Sunday, March 26, 2023 12:19 AM IST
ആ​ലു​വ: അ​ഭി​ഭാ​ഷ​ക​നെ മ​ർ​ദി​ച്ച് സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ൽ. എ​ട​യ​പ്പു​റം കാ​ട്ടു​പ​റ​മ്പി​ൽ ഇ​ബ്രാ​ഹിം നി​യാ​സ് (36) നെ​യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഫെ​ബ്രു​വ​രി 16ന് ​രാ​ത്രി 11ന് ​ന​ട​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

അ​ഡ്വ​. ശ​ര​ത് ച​ന്ദ്ര​നെ​യാ​ണ് മ​ർ​ദി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്. ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ഓ​ട്ടോ​കാ​ത്തു നി​ന്ന അ​ഭി​ഭാ​ഷ​ക​നെ പ്ര​തി​ക​ളും സ​ഹാ​യി​ക​ളും ചേ​ന്ന് ഓ​ട്ടോ​യു​മാ​യി വ​ന്ന് അതിൽ ക​യ​റ്റി ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് കൊ​ണ്ടു പോ​യി മ​ർ​ദി​ക്കു​ക​യും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയുമായിരുന്നു.