ആര്യംപാ​ടം ക​നാ​ല്‍ ബ​ണ്ട് റോ​ഡ് തുറന്നു
Sunday, March 26, 2023 12:19 AM IST
പെ​രു​മ്പാ​വൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ ആ​ര്യം​പാ​ടം ക​നാ​ല്‍ ബ​ണ്ട് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് മൂ​ത്തേ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. അ​വ​റാ​ച്ച​ന്‍ അധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു ഉ​ണ്ണി, ര​ജി​ത ജെ​യ്‌​മോ​ന്‍, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ഷി തോ​മ​സ്, മ​ണി ക​ക്കാ​ട്ടു​കു​ടി, ബെ​ന്നി കൊ​ട്ടാ​രം, രാ​ജ​ന്‍ തൊ​ങ്ങ​ത്തു​കു​ടി, മ​നോ​ജ് ഓ​ലി​ക്ക​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മു​ട​ക്കു​ഴ​യി​ല്‍ നി​ന്ന് എ​ളു​പ്പ​ത്തി​ല്‍ കൂ​വ​പ്പ​ടി ജം​ഗ്ഷ​നി​ലേ​ക്ക് എ​ത്താ​ന്‍ ക​ഴി​യു​ന്ന ആ​ര്യം​പാ​ടം ക​നാ​ല്‍ ബ​ണ്ട് റോ​ഡ് ഇ​രു​പ​ത് വ​ര്‍​ഷ​ത്തി​ന് മു​ന്‍​പ് മെ​റ്റ​ല്‍ വി​രി​ച്ചെ​ങ്കി​ലും ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നി​ല്ല. മെ​റ്റ​ല്‍ ഇ​ള​കി​പ്പോ​യ​തി​നെ തു​ട​ര്‍​ന്ന് കാ​ല്‍​ന​ട​ക്കാ​ര്‍​ക്ക് പോ​ലും യാ​ത്ര​ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് അ​നു​വ​ദി​ച്ച് റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്തി​യ​ത്.