സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ഉ​ദ​യം​പേ​രൂ​ര്‍ ബ​ജ​റ്റ്
Sunday, March 26, 2023 12:19 AM IST
തൃ​പ്പൂ​ണി​ത്തു​റ: പൂ​ത്തോ​ട്ട ബ​സ് സ്റ്റാ​ൻ​ഡ്, ക​ളി​സ്ഥ​ലം, നീ​ന്ത​ല്‍​ക്കു​ളം, പാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ള്‍ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ഉ​ദ​യം​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. 36,15,28,674 രൂ​പ വ​ര​വും 35,63,86, 270 രൂ​പ ചി​ല​വും 51,42,404 രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത മു​ര​ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ. ഗോ​പി അ​വ​ത​രി​പ്പി​ച്ചു.

കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് 23,50,000 രൂ​പ, ഭ​വ​ന നി​ര്‍​മാ​ണ​ത്തി​ന് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​ന് 5,40,00,000 രൂ​പ, വൃ​ദ്ധ​ക്ഷേ​മ​ത്തി​ന് 6,00,000 രൂ​പ, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​നം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നും ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി 23, 00,000 രൂ​പ​യും ബ​ജറ്റി​ൽവ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ദാ​രി​ദ്ര ല​ഘൂ​ക​ര​ണ​ത്തി​നാ​യി 3,69,19,270 രൂ​പ, വ​നി​താ​ക്ഷേ​മ​ത്തി​നാ​യി 10,00,000 രൂ​പ, പ​ട്ടി​ക​ജാ​തി ക്ഷേ​മ​ത്തി​നാ​യി 40,32,000 രൂ​പ, പ​ട്ടി​ക​വ​ര്‍​ഗ ക്ഷേ​മ​ത്തി​നാ​യി 3,38,000 രൂ​പ, പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​ത്തി​നാ​യി 20,76,000 രൂ​പ, അങ്കണ‍​വാ​ടി ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ധി​ക വേ​ത​നം ന​ല്‍​കു​ന്ന​തി​നാ​യി 30,76,000 രൂ​പ​. ഭൂ​മി, കാ​ന, റോ​ഡു​ക​ള്‍, കെ​ട്ടി​ട​നി​ര്‍​മാ​ണം, മാ​ലി​ന്യ​സം​സ്ക​ര​ണം, വൈ​ദ്യു​തി, ജ​ല​സേ​ച​ന അ​നു​ബ​ന്ധ നി​ര്‍​മി​തി​കൾ തുടങ്ങിയവയ്ക്കായി 2,82,88,400 രൂ​പ​ എന്നിങ്ങനെയാണ് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.