സോ​ണ്‍​ട​യ്ക്ക്്‍ ന​ല്‍​കി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട്: വി.​ഡി. സ​തീ​ശ​ന്‍
Sunday, March 26, 2023 12:18 AM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാലിന്യ പ്ലാന്‍റിലെ ബ​യോ​മൈ​നിം​ഗ് ക​രാ​ര്‍ സോ​ണ്‍​ട ക​മ്പ​നി​ക്ക് ന​ല്‍​കി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

കൊ​ച്ചി കോ​ര്‍​പറേ​ഷ​ന്‍ മേ​യ​ര്‍​ക്കെ​തി​രേ സ​മ​രം ചെ​യ്യു​ന്ന യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും മൃ​ഗീ​യ​മാ​യി അ​ക്ര​മി​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​റ​ണാ​കു​ളം ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് ക​രാ​റി​ന്‍റെ മ​റ​വി​ല്‍ ന​ട​ന്ന​ത്. ബ്ര​ഹ്മ​പു​ര​ത്ത് മാ​ലി​ന്യം പെ​ട്രോ​ള്‍ ഒ​ഴി​ച്ച് ക​ത്തി​ച്ച​താ​ണ്. ബ്ര​ഹ്മ​പു​ര​ത്തെ ആ​ധു​നി​ക മാ​ലി​ന്യ പ്ലാ​ന്‍റ് ഇ​ല്ലാ​താ​ക്കി​യ​ത് ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​റാ​ണ്. യു​ഡിഎ​ഫ് കോ​ര്‍​പറേ​ഷ​ന്‍ ഭ​രി​ക്കു​മ്പോ​ള്‍ മാ​ലി​ന്യ പ്ലാ​ന്‍റ് സ്ഥാ​പി​ക്ക​രു​തെ​ന്ന എ​റ​ണാ​കു​ള​ത്തെ സി​പി​എം നി​ര്‍​ദേ​ശം സ​ര്‍​ക്കാ​ര്‍ പാ​ലി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ണ് ക​രാ​ര്‍ നേ​ടി​യ​ത്. ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​ പ്ലാ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ച്ചി​യി​ല്‍ കോ​ണ്‍​ഗ്ര​സ് വി​രോ​ധം കൈ​മു​ത​ലാ​ക്കി​യ എ​ല്ലാ പോ​ലീ​സു​കാ​രെ​യും കോ​ണ്‍​ഗ്ര​സിന് അ​റി​യാം. സ​മ​ര​ത്തെ ത​ല്ലിച്ച​ത​ച്ച് മു​ന്നോ​ട്ട് പോ​കാ​മെ​ന്ന് പോ​ലീ​സ് ക​രു​ത​രു​തെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ബ്ര​ഹ്മ​പു​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ അ​ഴി​തിക്ക​ഥ​ക​ള്‍ ഉ​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​തും പു​റ​ത്തു​കൊ​ണ്ടു വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി ബ​ഹ​നാന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ ടി.​ജെ. ​വി​നോ​ദ്, അ​ന്‍​വ​ര്‍ സാ​ദ​ത്ത്, എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി, ഉ​മ തോ​മ​സ്, എ​ഐ​സി​സി സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ​ന്‍ കൃ​ഷ്ണ​ന്‍, കെ​പിസിസി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.ജെ. പൗ​ലോ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.