ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ര്‍​ഥം ന​ഷ്ട​മാ​യി: വി.​എം. സു​ധീ​ര​ന്‍
Sunday, March 26, 2023 12:17 AM IST
കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളെ ഏ​തെ​ങ്കി​ലു​മൊ​രു ജൂ​ണി​യ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍​ക്ക് അ​യോ​ഗ്യ​നാ​ക്കാ​ന്‍ ക​ഴി​യു​മെ​ങ്കി​ല്‍ ജ​നാ​ധി​പ​ത്യ​ത്തി​ന് എ​ന്താ​ണ് അ​ര്‍​ഥമെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന്‍ ചോ​ദി​ച്ചു. രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ തെ​റ്റാ​യ ന​ട​പ​ടി​യെ വി​മ​ര്‍​ശി​ക്കു​മ്പോ​ള്‍ സ​മു​ദാ​യ​ത്തെ വി​മ​ര്‍​ശി​ച്ചു എ​ന്ന് പ​റ​യു​ന്ന​ത് പ​റ​യു​ന്ന​വ​രു​ടെ സാ​മാ​ന്യ ബു​ദ്ധി​യു​ടെ പ്ര​ശ്‌​ന​മാ​ണെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞു.