ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളുടേത് പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശ​ക്തി​ പ​ക​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ: മ​ന്ത്രി
Sunday, March 26, 2023 12:17 AM IST
കാ​ക്ക​നാ​ട് : പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ശ​ക്തി പ​ക​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

2022-2023 വ​ർ​ഷ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്‌​കൂ​ളു​ക​ളി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഫ​ർ​ണി​ച്ച​ർ ന​ൽ​ക​ൽ, കു​ട്ടി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം, പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വ്യാ​യാ​മം അ​ഭ്യ​സി​ക്കു​ന്ന​തി​നാ​യി ഷീ ​ജിം, വ​ർ​ണ വ​സ​ന്തം, പെ​ൺ​കു​ട്ടി​ക​ൾ​ക്ക് താ​യ്‌​കോ​ണ്ടോ പ​രി​ശീ​ല​നം, ദു​ര​ന്ത​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്രി​യ​ദ​ർ​ശി​നി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​മ തോ​മ​സ് എംഎ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

പൊ​തുവി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജീ​വ​ൻ ബാ​ബു ഐ.​എ.​എ​സ് മു​ഖ്യ പ്ര​ഭാ​ഷണം ന​ട​ത്തി. സാ​ക്ഷ​ര​താ മി​ഷ​ൻ ഡ​യ​റ​ക്ട​ർ എ.ജി. ദ​ലീ​ന സാ​ക്ഷ​ര​ത പ​ഠി​താ​ക്ക​ളെ ആ​ദ​രി​ച്ചു.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​നി​താ റ​ഹീം, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഹ​ണി ജി. ​അ​ല​ക്സാ​ണ്ട​ർ, ​ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​ജെ. ​ജോ​മി, ആ​ശ സ​നി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശാ​ര​ദ മോ​ഹ​ൻ, ഷൈ​നി ജോ​ർ​ജ്, എ.​എ​സ്. അ​നി​ൽ​കു​മാ​ർ, മ​നോ​ജ് മൂ​ത്തേ​ട​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.