ച​ല​ച്ചി​ത്രോ​ത്സ​വം സ​മാ​പി​ച്ചു
Sunday, March 26, 2023 12:14 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല കോ​ള​ജി​ൽ ന​ട​ന്ന മ​ഴ അ​ന്ത​ർ​ദേ​ശീ​യ ച​ല​ച്ചി​ത്രോ​ത്സ​വം സ​മാ​പി​ച്ചു. വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള മി​ക​ച്ച ച​ല​ച്ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്തു. ച​ല​ച്ചി​ത്ര​ന​ട​ൻ ടി​നി ടോം ​പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ർ​ഡ്സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്ഥാ​പ​ക​നും സം​വി​ധാ​യ​ക​നു​മാ​യ ജ​യ​രാ​ജ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലെ ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ലോ​ക​നം ന​ട​ത്തി.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ.​ജെ. ഇ​മ്മാ​നു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജ് കാ​ന്പ​സി​ന്‍റെ ഹ​രി​ത​ഭം​ഗി നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി പ്ര​യ​ത്നി​ക്കു​ന്ന പി.​ഡി. ബാ​ബു​വി​നെ ബേ​ർ​ഡ്സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

കോ​ള​ജ് ബ​ർ​സാ​ർ റ​വ. ഡോ. ​ജ​സ്റ്റി​ൻ ക​ണ്ണാ​ട​ൻ, ബേ​ർ​ഡ്സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ബി.​കെ. ബി​ന്ദു, സ്റ്റേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ആ​ർ. അ​ഭി​ലാ​ഷ്, അ​സി. പ്ര​ഫ. ജി​ജി കെ. ​ജോ​സ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​നു നേ​തൃ​ത്വം ന​ൽ​കി.