സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ത്തി
Sunday, March 26, 2023 12:11 AM IST
മൂ​വ​റ്റു​പു​ഴ: വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി മൂ​വാ​റ്റു​പു​ഴ ഉ​പ​ജി​ല്ല​യി​ലെ 2022-23 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ത്തി.

മൂ​വാ​റ്റ​പു​ഴ അ​ർ​ബ​ൻ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എ​ഴു​ത്തു​കാ​ര​ൻ സു​രേ​ഷ് കീ​ഴി​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​വാ​റ്റു​പു​ഴ എ​ഇ​ഒ ജീ​ജ വി​ജ​യ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ങ്മ​യം പ്ര​തി​ഭാ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യും, വി​ദ്യാ​രം​ഗം ഉ​പ​ജി​ല്ലാ​ത​ല​ത്തി​ൽ ന​ട​ത്തി​യ അ​ധ്യാ​പ​ക ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ അ​ധ്യാ​പ​ക​രെ​യും ച​ട​ങ്ങി​ൽ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. എ​ഇ​ഒ സീ​നി​യ​ർ സൂ​പ്ര​ണ്ട് ഉ​ല്ലാ​സ്, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്, വി​ദ്യാ​രം​ഗം ഉ​പ​ജി​ല്ലാ ക​ണ്‍​വീ​ന​ർ ത​സ്മി​ൻ ഷി​ഹാ​ബ്, എ.​വി. ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.