രാഹുൽ ഗാന്ധിക്കെതിരായ നടപടി: വ്യാപക പ്രതിഷേധം
Friday, March 24, 2023 11:39 PM IST
കൊ​ച്ചി: രാ​ഹു​ൽ​ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ ജി​ല്ല​യി​ലെ​ങ്ങും വ്യാ​പ​ക പ്ര​തി​ഷേ​ധം. പ​ല​യി​ട​ത്തും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും കോ​ലം ക​ത്തി​ക്ക​ലു​മ​ട​ക്കം ന​ട​ന്നു.

ആ​ലു​വ: രാ​ഹു​ൽ ഗാ​ന്ധി​യെ ആ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ലു​വ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ കോ​ലം ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. സി​റാ​ജ് ചേ​ന​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ലി​ന്‍റോ പി. ​ആ​ന്‍റു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​ൻ​ഷാ​ദ് ജി​ന്നാ​സ്, ജി​ല്ലാ യൂ​ത്ത് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് പു​ത്ത​ന​ങ്ങ​ടി, സു​ധീ​ഷ് ക​പ്ര​ശേ​രി, പി.​എ​ച്ച്. അ​സ്ലം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ച്ച ന​രേ​ന്ദ്ര മോ​ഡി സ​ർ​ക്കാ​രി​നെ​തി​രെ ആ​ലു​വ​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​വും, ആ​ർ​എം​എ​സ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ന​ട​ത്തി. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ല​ത്തീ​ഫ് പൂ​ഴി​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു പു​ത്ത​ന​ങ്ങാ​ടി, വി.​പി. ജോ​ർ​ജ്, കെ.​കെ. ജ​മാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.