അ​വ​ധി​ക്കാ​ല ക്രി​ക്ക​റ്റ് കോ​ച്ചിം​ഗ് ക്യാ​ന്പ്
Friday, March 24, 2023 11:36 PM IST
തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ക്രി​ക്ക​റ്റ്‌ ക്ല​ബി​ന്‍റെ (ടി​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വ​ധി​ക്കാ​ല ക്രി​ക്ക​റ്റ്‌ കോ​ച്ചിം​ഗ് ക്യാ​മ്പ് ഏ​പ്രി​ൽ മൂ​ന്നു​മു​ത​ൽ പാ​ല​സ് ഓ​വ​ൽ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ക്കും. ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന ക്യാ​മ്പ് പ്ര​ഗ​ത്ഭ​രാ​യ പ​രി​ശീ​ല​ക​രു​ടെ​യും മു​ൻ ര​ഞ്ജി താ​ര​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്.
ക്യാ​മ്പി​ലെ മി​ക​ച്ച കു​ട്ടി​ക​ൾ​ക്ക് ജൂ​ൺ മു​ത​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കും. തു​ട​ർ​ച്ച​യാ​യി 50 വ​ർ​ഷം അ​വ​ധി​ക്കാ​ല ക്രി​ക്ക​റ്റ്‌ ക്യാ​മ്പ് എ​ന്ന നാ​ഴി​ക​ക്ക​ല്ല് അ​ടു​ത്ത വ​ർ​ഷം പി​ന്നി​ടു​ന്ന ടി​സി​സി​യു​ടെ കോ​ച്ചിം​ഗ് ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ മാ​സ​വും ദേ​ശീ​യ പ​രി​ശീ​ല​ക​രു​ടെ വി​ദ​ഗ്ധ പ​രി​ശീ​ല​നം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ക്ല​ബ്‌ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫോ​ൺ: 94475 35213, 94953 90013.