മീ​മ്പാ​റ വ​നി​താ വ്യ​വ​സാ​യ കേ​ന്ദ്രത്തിൽ മാലിന്യം അ​നു​വ​ദി​ക്കില്ല: ജ​ന​കീ​യ കൂ​ട്ടാ​യ്മ
Friday, March 24, 2023 11:34 PM IST
കോ​ല​ഞ്ചേ​രി: മീ​മ്പാ​റ വ​നി​താ വ്യ​വ​സാ​യ കേ​ന്ദ്രം ഇ​നി മാ​ലി​ന്യ സൂ​ക്ഷി​പ്പ് കേ​ന്ദ്ര​മാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ.
സം​ഭ​വ​ത്തെപ്പറ്റി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നും മാ​ലി​ന്യ വി​ഷ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ല​പാ​ട് ഉ​ട​ന​ടി മാ​റ്റ​ണ​മെ​ന്നുമാവ​ശ്യ​പ്പെ​ട്ട് കി​ഴ​ക്കേ ക​വ​ല​യി​ലെ ക​ത്തി​യ​മ​ർ​ന്ന കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ നി​ന്ന് മീ​മ്പാ​റ വ​രെ ജ​ന​കീ​യ കൂ​ട്ടാ​യ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തിഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ന്നു.
പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യം ഇ​നി ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പ​ണി​ത മീ​മ്പാ​റ വ​നി​താ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ൽ കൊ​ണ്ടി​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വി​ഷ​യ​ത്തി​ൽ പ​രാ​തി​ക​ൾ വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റു​മെ​ന്നും യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച വി​വി​ധ പ്ര​ധി​നി​ധി​ക​ൾ പ​റ​ഞ്ഞു.
പോ​ൾ വി.​ തോ​മ​സ്, ജോ​ളി ജോ​ൺ എ​ട​യ്ക്കാ​ട്ട്, കെ.​ജി. പു​രു​ഷോ​ത്ത​മ​ൻ, മ​ത്താ​യി ജോ​ൺ, ബേ​സി​ൽ ജെ​യിം​സ്, രാ​ജു ക​ണ്ണാ​മ്പാ​റ, എം.​പി.​ രാ​ജു , സ​ജോ സ​ക്ക​റി​യ ആ​ൻ​ഡ്രൂ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​ധി​ഷേ​ധ യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ല്കി.