ഷി​യ​ൻ​സ സ​മാ​പി​ച്ചു
Friday, March 24, 2023 11:34 PM IST
ഇ​ല​ഞ്ഞി : കു​ട്ടി​ക​ളി​ൽ ശാ​സ്ത്ര കൗ​തു​കം വ​ള​ർ​ത്തു​ന്ന​തി​നാ​യി സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച "ഷി​യ​ൻ​സ’ സ​മാ​പി​ച്ചു.
പാ​ന്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വി. ​പോ​ൾ സമാപന സമ്മേളനം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഫാ. ​ജോ​ണ്‍ എ​ർ​ണ്യാ​കു​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​സ് മാ​ത്യു, ഡോ. ​എ​ബി സോ​ണി കു​രു​വി​ള, ഡോ. ​ബ്രി​ജി സെ​ബാ​സ്റ്റ്യ​ൻ, എം.​ആ​ർ. ശ്രീ​കാ​ന്ത്, നി​യ ബി​നു, നേ​ഹ സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും എ​ക്സി​ബി​ഷ​നും ശാ​സ്ത്ര പ്ര​ദ​ർ​ശ​ന ന​ഗ​രി​ക​ൾ സ​ന്ദ​ർ​ശി​ക്ക​ലും ന​ട​ന്നു. വി​വി​ധ കോ​ള​ജു​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ്ര​ഗ​ത്ഭ​രാ​യ അ​ധ്യാ​പ​ക​രു​മാ​യി സം​വ​ദി​ച്ചു. കൊ​ച്ചി​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും അ​ധ്യാ​പ​ക​ർ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു.