ക​ള​മ​ശേ​രി​യി​ൽ 200 കോ​ടി​യു​ടെ സ​യ​ൻ​സ് പാ​ർ​ക്ക്: മ​ന്ത്രി രാ​ജീ​വ്
Friday, March 24, 2023 12:08 AM IST
ക​ള​മ​ശേ​രി: സം​സ്ഥാ​ന​ത്ത് പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന മൂ​ന്ന് സ​യ​ൻ​സ് പാ​ർ​ക്കു​ക​ളി​ൽ ഒ​ന്ന് ക​ള​മ​ശേ​രി​യി​ൽ. കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല​യെ പ്രി​ൻ​സി​പ്പ​ൽ അ​സോ​സി​യേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യാ​ക്കി പു​തി​യ സ​യ​ൻ​സ് പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ൽ​കി. 200 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ലാ​ണ് പാ​ർ​ക്ക് സ്ഥാ​പി​ക്കു​ക​യെ​ന്ന് വ്യ​വ​സാ​യ​മ​ന്ത്രി പി.​രാ​ജീ​വ് പ​റ​ഞ്ഞു.
2022-23 ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ലാ​ണ് മൂ​ന്ന് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​ലൊ​ന്നാ​ണ് ക​ള​മ​ശേ​രി​യി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. ര​ണ്ട് ബ്ലോ​ക്കു​ക​ളി​ലാ​യി പ​ത്ത് ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള പാ​ർ​ക്കാ​ണ് സ്ഥാ​പി​ക്കു​ക. പു​തി​യ മെ​റ്റീ​രി​യ​ലു​ക​ളു​ടെ വി​ക​സ​നം, ഘ​ട​നാ​പ​ര​മാ​യ ജീ​വ​ശാ​സ്ത്രം, മെ​ഡി​ക്ക​ൽ/ ജീ​നോ​മി​ക് റി​സ​ർ​ച്ച്, ക​ൺ​സ്ട്ര​ക്ഷ​ൻ ടെ​ക്നോ​ള​ജി, ഗ്രീ​ൻ മൊ​ബി​ലി​റ്റി സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​മേ​ഖ​ല​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​വും പാ​ർ​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. പു​തി​യ ആ​ഗോ​ള ഗ​വേ​ഷ​ണ പ്ര​വ​ണ​ത​ക​ൾ, ഭാ​വി സാ​ങ്കേ​തി​ക-​വ്യാ​വ​സാ​യി​ക സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന വി​ദ​ഗ്ധ ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ഷ​യ​മേ​ഖ​ല​ക​ൾ നി​ശ്ച​യി​ച്ച​ത്.
സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ൽ ആ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള സ്പെ​ഷ​ൽ പ​ർ​പ്പ​സ് വെ​ഹി​ക്കി​ൾ. വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ട്ട ക​ൺ​സ​ൾ​ട്ടേ​റ്റീ​വ് ക​മ്മി​റ്റി മേ​ൽ​നോ​ട്ടം വ​ഹി​ക്കും. കി​ഫ്ബി ധ​ന​സ​ഹാ​യം ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. വി​ജ്ഞാ​ന സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കാ​ൻ സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ​ക്ക് ക​ഴി​യു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.