ഭാ​ര​ത​മാ​ത സ്‌​കൂ​ള്‍ ഓ​ഫ് ലീ​ഗ​ല്‍ സ്റ്റ​ഡീ​സി​ന് "ഹ​രി​ത കാ​മ്പ​സ്'​ പു​ര​സ്‌​കാ​രം
Friday, March 24, 2023 12:08 AM IST
ആ​ലു​വ: ചൂ​ണ്ടി ഭാ​ര​ത​മാ​ത സ്‌​കൂ​ള്‍ ഓ​ഫ് ലീ​ഗ​ല്‍ സ്റ്റ​ഡീ​സി​ന് എ​ട​ത്ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 'ഹ​രി​ത കാ​മ്പ​സ്' പു​ര​സ്‌​കാ​രം ലഭിച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​ജ കു​ഞ്ഞു​മോ​നി​ല്‍ നി​ന്ന് കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ വ​ട​ക്കും​പാ​ട​ന്‍ പുരസ്കാരം ഏ​റ്റു​വാ​ങ്ങി. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​മി​ഷ്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ സെ​ലി​ന്‍ ഏ​ബ്ര​ഹാം, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പി. ​പ്ര​മോ​ദ്, കോ​ള​ജ് നേ​ച്ച​ര്‍ ക്ല​ബ് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എം. ശ്രീ​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്

വ​രാ​പ്പു​ഴ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്. അ​ത്താ​ണി കൈ​ത​പ്പി​ള്ളി കെ.​എ​സ്. അ​ഖി​ലി(25)​നാ​ണ് പ​രി​ക്കേ​റ്റ​ത്. തൃ​ക്ക​പു​രം ഉ​ത്സ​വം ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ ബു​ധ​ൻ രാ​ത്രി 12ന് ​കൈ​താ​രം എ​ച്ച്ഐ സ്കൂ​ളി​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
ത​ല​യ്ക്കും വാ​രി​യെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ യു​വാ​വി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ടെം​പോ ട്രാ​വ​ല​ർ ഡ്രൈ​വ​റാ​ണ് അ​ഖി​ൽ.