നെടുമ്പാശേരി : വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയവും കാർഷിക രംഗത്ത് നൂതന ആശയങ്ങളും മികച്ച പ്രവർത്തനങ്ങളും നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരവ്-2023 മെരിറ്റ് അവാർഡ് വിതരണം സംഘടിപ്പിച്ചു.
കാർഷിക രംഗത്ത് വ്യത്യസ്ത കൃഷികളിലായി മികച്ച പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന മാതൃക കർഷകർക്ക് കർഷക മിത്ര അവാർഡുകളും, വിദ്യാഭ്യാസ മേഖലകളിൽ മികച്ച വിജയം നേടിയവർക്ക് സഹകരണ പ്രതിഭാ പുരസ്കാരങ്ങളോടൊപ്പം സാക്ഷ്യപത്രങ്ങളുമാണ് നൽകിയത്.
കരിയാട് യൂണിറ്റിലെ വ്യാപാരിയും മർക്കന്റെയിൽ സൊസൈറ്റി അംഗവുമായ സിന്ധു ഉണ്ണികൃഷ്ണന്റെ മകൾ എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പി.യു. അളകയ്ക്ക് സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ സഹകരണ പ്രതിഭാ പുരസ്കാരം നൽകി ആദരവ്-2023 സമ്മേളനം ഉദ്ഘാടനം ചെയ്തു.
മർക്കന്റെയിൽ സൊസൈറ്റി സെക്രട്ടറി ആർ. സരിത അധ്യക്ഷയായിരുന്നു. ഷാജു സെബാസ്റ്റ്യൻ, ബിന്നി തരിയൻ, ടി.എസ്. ബാലചന്ദ്രൻ, വി.എ. ഖാലിദ്, എൻ.എസ്. ഇളയത്, പി.കെ. എസ്തോസ്, കെ.ജെ. ഫ്രാൻസിസ്, ബൈജു ഇട്ടൂപ്പ്, പി.ടി. ജേക്കബ്, പി.ജെ. ജോയ്, ആർ. അനിൽ, സുബ്രഹ്മണ്യൻ, ഷൈബി ബെന്നി, ഗിരിജ രഞ്ജൻ, ബീന സുധാകരൻ, മായ പ്രകാശൻ, സുനിത ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.