അ​ങ്ക​മാ​ലി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ ന​വീ​ക​ര​ണ​ത്തി​ന് 4.34 കോ​ടി: റോജി
Friday, March 24, 2023 12:02 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 4.34 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​ലെ ബ​സു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന യാ​ർ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ​തും ടെ​ര്‍​മി​ന​ലി​ലെ​ത്തി​ച്ചേ​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​മിതിയും ചൂ​ണ്ടി​ക്കാ​ട്ടി എം​എ​ല്‍​എ ഗ​താ​ഗ​ത മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ല്‍ താ​ഴ​ത്തെ നി​ല​യി​ല്‍ എ​സി പാ​സ​ഞ്ച​ര്‍ വെ​യ്റ്റിം​ഗ് ലോ​ഞ്ച്, റ​സ്റ്റോ​റ​ന്‍റ്, ഒ​ന്നാം നി​ല​യി​ല്‍ പു​രു​ഷ​ന്‍​മാ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും പ്ര​ത്യേ​ക​മാ​യി ഡോ​ര്‍​മെ​റ്റ​റി, ജീ​വ​ന​ക്കാ​ര്‍​ക്ക് റെ​സ്റ്റ് റൂം, ​ലി​ഫ്റ്റ്, പു​തി​യ ഓ​ഫീ​സ് ബ്ലോ​ക്ക്, യാ​ഡ് ന​വീ​ക​ര​ണം, ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ന്‍ മു​ത​ലാ​യ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​ണ് തു​ക വി​നി​യോ​ഗി​ക്കു​ക.
കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​ന്‍റെ നി​ര്‍​മാ​ണം നേ​ര​ത്തെ പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും നി​ര​ന്ത​ര​മാ​യി യാ​ഡ് ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​വു​ന്ന​തും യാ​ത്ര​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​ത്തി​നെ സം​ബ​ന്ധി​ച്ചും പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു.
ഇ​പ്പോ​ള്‍ അ​നു​വ​ദി​ക്ക​പ്പെ​ട്ട തു​ക വി​നി​യോ​ഗി​ച്ചു​ള്ള പ്ര​വ​ര്‍​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ ആ ​പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് എം​എ​ല്‍​എ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ഇ​തോ​ടൊ​പ്പം അ​ങ്ക​മാ​ലി ഡി​പ്പോ​യെ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വ്വീ​സു​ക​ള​ടെ ട്രാ​ന്‍​സി​റ്റ് കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് എംഎൽഎ‍ അറിയി​ച്ചു.