ആലുവയിൽ പെ​രി​യാ​ർ സം​ര​ക്ഷ​ണ പ​ദ്ധ​തി​യും ട​ർ​ഫ് ഗ്രൗ​ണ്ട് പ​ദ്ധ​തി​യും നടപ്പാക്കും
Friday, March 24, 2023 12:02 AM IST
ആ​ലു​വ: 107,46,60,940 രൂ​പ വ​ര​വും 106,61,93,940 രൂ​പ ചെ​ല​വും 84,67,000 രൂ​പ നീ​ക്കി​യി​രു​പ്പും വ​രു​ന്ന ആ​ലു​വ ന​ഗ​ര​സ​ഭ ബ​ജ​റ്റ് ഉ​പാ​ധ്യ​ക്ഷ സൈ​ജി ജോ​ളി അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം.​ഒ. ജോ​ൺ അ​ധ്യ​ക്ഷ​നാ​യി.
ഈ ​വ​ർ​ഷ​ത്തെ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളാ​യി ര​ണ്ട് കോ​ടി രൂ​പ​യു​ടെ എംപി ഫ​ണ്ട് ചെ​ല​വി​ട്ട് ന​ഗ​ര​സ​ഭ മു​ൻ​സി​പ്പ​ൽ സ്റ്റേ​ഡി​യം ട​ർ​ഫിം​ഗ്, കെഎ​സ്ആ​ർസി ​ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ ഓ​പ്പ​ൺ സ്റ്റേ​ഡി​യം, സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് ബ​ങ്ക് ഷോ​പ്പു​ക​ൾ, ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് ലി​ഫ്റ്റ് തു​ട​ങ്ങി​യ​വ​യാ​ണ്.
അ​തേ സ​മ​യം ന​ഗ​ര​സ​ഭ​യു​ടെ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ഖ്യാ​പി​ച്ച മാ​ർ​ക്ക​റ്റ് കെ​ട്ടി​ട നി​ർ​മാ​ണം, മി​നി​മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം, മു​നിസിപ്പൽ പാ​ർ​ക്ക് ന​വീ​ക​ര​ണം എ​ന്നി​വ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ആ​രം​ഭി​ക്കു​മെ​ന്നും ബ​ജ​റ്റി​ൽ സൂ​ച​ന​യു​ണ്ട്. ബ​ജ​റ്റി​ൻ​മേ​ലു​ള്ള ച​ർ​ച്ച നാളെ ​ന​ട​ക്കും.