ദ്വിദിന പ്രവൃത്തിപരിചയശാല
Thursday, March 23, 2023 11:59 PM IST
മൂ​വാ​റ്റു​പു​ഴ: ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചും മൂ​വാ​റ്റു​പു​ഴ അ​ന്നൂ​ർ ഡെന്‍റ​ൽ കോ​ള​ജും ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ കൊ​ച്ചി തൃ​പ്പു​ണി​ത്ത​റ, ഗ്രേ​റ്റ​ർ കൊ​ച്ചി, മ​ല​നാ​ട് എ​ന്നീ ബ്രാ​ഞ്ചു​ക​ളും സം​യു​ക്ത​മാ​യി അ​ന്നൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജി​ൽ ​വ​ദ​നാ​ർ​ബു​ദം തു​ട​ക്ക​ത്തി​ൽ ക​ണ്ടെ​ത്തു​ക​ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ദ്വി​ദി​ന പ്ര​വൃ​ത്തി പ​രി​ച​യ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
ഇ​രു​നൂ​റി​ൽ​പ​രം ദ​ന്ത ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ത്ത ശി​ല്പ​ശാ​ല​യി​ൽ അ​ന്നൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ജു ജോ​ർ​ജ്, ബേ​ബി, കാ​ൻ​സ​ർ ചി​കി​ത്സ വി​ദ​ഗ്ദ്ധ​രാ​യ ഡോ. ​മൗ​നി കു​ര്യാ​ക്കോ​സ്, ഡോ. ​ദീ​പു ജോ​ർ​ജ്, ഡോ. ​സംസം​ സ​ണ്ണി, ഡോ. പ്രി​യ തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. ശി​ല്പശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ​ഞ്ച് ബ​യോ​പ്സി, നി​ർ​മിത​ബു​ദ്ധി​ കേ​ന്ദ്രി​കൃ​ത ഓ​ട്ടോ​ ഫ്ലൂറ​സെ​ൻ​സ് ടെ​സ്റ്റ്, ബ്ര​ഷ് ബി​യോ​പ്സി എ​ന്നി​വ​യി​ൽ പ​രീ​ശീ​ല​നം ന​ൽ​കി.