സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി കൃ​ഷി​ ചെ​യ്യാ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി
Thursday, March 23, 2023 11:59 PM IST
മൂ​വാ​റ്റു​പു​ഴ : സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി കൃ​ഷി​ചെ​യ്യാ​ൻ ശ്ര​മ​മെ​ന്ന് ആ​ക്ഷേ​പം. മാ​റാ​ടി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ പ​ന്പ് ഹൗ​സി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന സ​ർ​ക്കാ​ർ ഭൂ​മി​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി കൃ​ഷി ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. 42 വ​ർ​ഷം മു​ന്പ് പ​ണി ക​ഴി​പ്പി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​ന്പ്ഹൗ​സി​നോ​ടു ചേ​ർ​ന്ന് കി​ട​ക്കു​ന്ന സ​ർ​ക്കാ​ർ ഭൂ​മി​യാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വ​ലി​യ കു​ഴി താ​ഴ്ത്തു​ക​യും, മ​ണ്ണു നി​ര​ത്തി കൈ​യേ​റാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.
പ​ന്പ് ഹൗ​സി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന സ​ർ​ക്കാ​ർ സ്ഥ​ലം അ​ള​ന്നു തി​രി​ക്ക​ണ​മെ​ന്നും ഗ്രാ​മ​സ​ഭ​യി​ൽ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മാ​റാ​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത​വ​ഗ​ണി​ച്ചാ​ണ് ഇ​പ്പോ​ൾ കൈ​യേ​റ്റം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് പ​രാ​തി.