സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ളം തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി
Thursday, March 23, 2023 12:42 AM IST
കോ​ത​മം​ഗ​ലം: ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ളം തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള വാ​ർ​ത്താ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. സ്ത്രീ​ധ​ന​ത്തി​നും സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച് കു​ടും​ബ​ശ്രീ​യി​ലൂ​ടെ ന​ട​പ്പാ​ക്കി​യ ബൃ​ഹ​ത് കാ​മ്പ​യി​നാ​ണ് സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ളം. ജെ​ൻ​ഡ​ർ അ​വ​ബോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് 18 വാ​ർ​ഡു​ക​ളി​ലും വാ​ർ​ത്താ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
ലിം​ഗ തു​ല്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ങ്ങ​ളും നി​യ​മ ബോ​ധ​വ​ത്ക​ര​ണ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ശ​യ​ങ്ങ​ൾ ഓ​രോ ആ​ഴ്ച​യി​ലും വാ​ർ​ത്താ ബോ​ർ​ഡു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. കു​ടും​ബ​ശ്രീ ജെ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്‍റ​റി​നാ​ണ് മേ​ൽ​നോ​ട്ട ചു​മ​ത​ല. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ജ​ന്‍റ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​മീ​ല ഷം​സു​ദീ​ൻ, ര​മ്യ നി​ഷാ​ന്ത്, ശാ​ലു അ​നു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.