മുവാറ്റുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യാ ജീവിത ദർശന ക്യാമ്പ് ഏപ്രിൽ 27 മുതൽ 29 വരെ മുവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കലാ-കായിക-സാഹിത്യ-പ്രസംഗ-നേതൃത്വ- വ്യക്തിത്വ വികസന പരിശീലന വേദികൾ, ചർച്ചാ ക്ലാസുകൾ, വൈവിധ്യമാർന്ന മത്സരങ്ങൾ, ലഹരി വിരുദ്ധ പ്രോഗ്രാം, അഭിമുഖങ്ങൾ, സംവാദം, ക്യാമ്പ് ക്വിസ്, അതിഥി വചനങ്ങൾ, കലാസന്ധ്യ, ഡിസിഎൽ അവാർഡ് നൈറ്റ് തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കും.
തൊടുപുഴ പ്രവിശ്യയിലെ മുവാറ്റുപുഴ, വഴിത്തല, കലയന്താനി, കരിമണ്ണൂർ, മൂലമറ്റം, തൊടുപുഴ എന്നീ മേഖലകളിലെ നാലു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം.
താൽപ്പര്യമുള്ളവർ 30ന് മുമ്പ് 9497279347, 9447314634 എന്നീ നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് അറിയിച്ചു.