മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പാ​ർ​പ്പി​ട പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​തൂ​ക്കം
Thursday, March 23, 2023 12:40 AM IST
മൂ​വാ​റ്റു​പു​ഴ: പാ​ർ​പ്പി​ട പ​ദ്ധ​തി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​മു​ള്ള ക്ഷേ​മ​ത്തി​നും മു​ൻ​തൂ​ക്കം ന​ൽ​കി മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-2024 വ​ർ​ഷ​ത്തെ ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ​മ്മ ജോ​ൺ അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
26.18 കോ​ടി വ​ര​വും 26.12 കോ​ടി ചെ​ല​വും 6.78 ല​ക്ഷം നീ​ക്കി​യി​രി​പ്പു​മു​ള​ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ മു​ൻ​നി​ർ​ത്തി 45 ല​ക്ഷം ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി. സ​മ​ഗ്ര നെ​ൽ​കൃ​ഷി വി​ക​സ​നം, സ​മ്പൂ​ർ​ണ ഭ​ക്ഷ്യ സു​ര​ക്ഷാ​പ​ദ്ധ​തി, ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ, ത​രി​ശു​നി​ലം ഒ​ഴി​വാ​ക്ക​ൽ, തോ​ടു​ക​ളു​ടെ ആ​ഴം​കൂ​ട്ട​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കും തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പൂ​കൃ​ഷി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​തി​ന് 19 ല​ക്ഷ​വും ക്ഷീ​ര മേ​ഖ​ല​യി​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് 15 ല​ക്ഷ​വും വ​ക​യി​രു​ത്തി. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ കോ​ള​നി വി​ക​സ​ന​വും പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മെ​റി​റ്റോ​റി​യ​സ് സ്കോ​ള​ർ​ഷി​പ്പും വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​ന​വും ന​ൽ​കു​ന്ന​തി​ന് 90 ല​ക്ഷ​വും നീ​ക്കി​വ​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ 68 ല​ക്ഷ​വും ലൈ​ഫ് പ​ദ്ധ​തി​യി​ലും പി​എം​എ​വൈ പ​ദ്ധ​തി​യി​ലും ഉ​ൾ​പ്പെ​ടു​ത്തി വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് ഒ​രു കോ​ടി​യും നീ​ക്കി​വ​ച്ചു.