വീ​ടു​ക​ളി​ൽ വി​റ​ക് വി​ത​ര​ണം ചെ​യ്ത് പ്ര​തി​ഷേ​ധം
Thursday, March 23, 2023 12:40 AM IST
മു​വാ​റ്റു​പു​ഴ: പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് വീ​ടു​ക​ളി​ൽ വി​റ​ക് വി​ത​ര​ണം ചെ​യ്തു പ്ര​തി​ഷേ​ധി​ച്ചു. പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.
കാ​വു​ങ്ക​ര ക​ടും​പാ​ട് കോ​ള​നി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ വി​റ​ക് വി​ത​ര​ണം സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ഫീ​ഖ് മു​ഹ​മ്മ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ക്കു വ​ർ​ഗീ​സ് താ​ണി​വീ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​മീ​ർ കോ​ണി​ക്ക​ൽ, ഷാ​ൻ മു​ഹ​മ്മ​ദ്, ജി​ന്‍റോ ടോ​മി, എം.​സി. വി​ന​യ​ൻ, വി​ന​യ​ൻ എ​ബി, വി.​എ​സ്. ഷെ​ഫാ​ൻ, അ​മ​ൽ ബാ​ബു, മ​നു ബ്ലാ​യി​ൽ, സ​ച്ചി​ൻ സി. ​ജ​മാ​ൽ, ക​ബീ​ർ പൂ​ക്ക​ട​ശേ​രി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.