റോ​ഡി​ൽ ഓ​യി​ൽ വീ​ണ് വാ​ഹ​നയാത്രികർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Thursday, March 23, 2023 12:38 AM IST
ക​ള​മ​ശേ​രി: സൗ​ത്ത് ക​ള​മ​ശേ​രി മേ​ൽ​പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​ന​ത്തി​ൽ​നി​ന്നും റോ​ഡി​ലേ​ക്ക് ഓ​യി​ൽ ചോ​ർ​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​യാ​ത്രി​ക​ർ തെ​ന്നി​വീ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ വാ​ർ​ഡ് കൗ​ൺ​സി​ല​ർ റ​ഫീ​ഖ് മ​ര​ക്കാ​റും ക​ള​മ​ശേ​രി പോ​ലീ​സും ചേ​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഏ​ലൂ​രി​ൽ​നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി റോ​ഡ് വെ​ള്ള​മൊ​ഴി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കി. ഇ​തു​മൂ​ലം അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.
പാ​ല​ത്തി​ന് സ​മീ​പ​വു​ള്ള മീ​ഡി​യ​ൻ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന​തും ഇ​വി​ടെ അ​പ​ക​ട​കാ​ര​ണ​മാ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ഇ​തി​ന്‍റെ വീ​തി കു​റ​ച്ച് റോ​ഡി​ന് കൂ​ട്ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​മീ​ഡി​യ​ന് സ​മീ​പം യു ​ടേ​ൺ തി​രി​യു​മ്പോ​ൾ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്കും തി​രി​ച്ചും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ലെ മീ​ഡി​യ​ൻ ശാ​സ്ത്രീ​യ​മാ​യി പു​ന​ർ​നി​ർ​മിക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.