ഓട്ടിസം ദിനം: നൃത്താവിഷ്‌കാരവും സംഗീതവിരുന്നും ഏപ്രിൽ രണ്ടിന്
Thursday, March 23, 2023 12:38 AM IST
കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര ഓ​ട്ടി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​പ്രി​ല്‍ ര​ണ്ടി​ന് 'പ്രേ​ര​ണ' എ​ന്ന പേ​രി​ല്‍ നൃ​ത്താ​വി​ഷ്‌​കാ​ര​വും സം​ഗീ​ത വി​രു​ന്നും ശി​ല്പ​ശാ​ല​യും സം​ഘ​ടി​പ്പി​ക്കും.
എ​റ​ണാ​കു​ളം ഫൈ​ൻ ആ​ര്‍​ട്സ് ഹാ​ളി​ല്‍ വൈ​കി​ട്ട് 5.30 മു​ത​ല്‍ ഒ​മ്പ​ത് വ​രെ ആ​ണ് പ​രി​പാ​ടി. ഒ​ഡീ​സി ന​ര്‍​ത്ത​കി​യും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ആ​ര്‍​ട്ട് തെ​റാ​പ്പി​യോ​ഗ പ​രി​ശീ​ല​ക​യു​മാ​യ സ​ന്ധ്യാ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നൃ​ത്താ​വി​ഷ്കാ​രം ന​ട​ക്കു​ക. ഓ​ട്ടി​സ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള എ​ൻ‌​റി​ച്ച് 23 ശി​ല്പ​ശാ​ല​യും തു​ട​ർ​ന്ന് ലെ​റ്റ്സ് സിം​ഗ് ക​ളേ​ഴ്‌​സ് എ​ന്ന സം​ഗീ​ത​വി​രു​ന്നും ന​ട​ക്കും. ആ​ദ​ര്‍​ശ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്, ചാ​വ​റ ക​ള്‍​ച്ച​റ​ള്‍ സെ​ന്‍റ​ര്‍, ലോ​റം സി​എ​സ്ആ​ര്‍ ഡി​വി​ഷ​ന്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​നു സ​ത്യ​ന്‍, ഡോ. ​കെ. ന​രേ​ഷ് ബാ​ബു, ബോ​ണി ജോ​ണ്‍, ന​ര്‍​ത്ത​കി സ​ന്ധ്യാ മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.