വൻ മാലിന്യക്കൂന്പാരം
Thursday, March 23, 2023 12:38 AM IST
ഏ​ലൂ​ർ: ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പ​ഴ​യ ആ​ന​വാ​തി​ലി​ന് സ​മീ​പ​മു​ള്ള സ​ർ​വീ​സ് റോ​ഡി​നരികിൽ വൻ മാ​ലി​ന്യ​ക്കൂ​ന്പാ​രം.
പ്ലാ​സ്റ്റി​ക്ക് ചാ​ക്കു​ക​ളി​ൽ കെ​ട്ടി​യ നി​ല​യി​ൽ ഇ​വി​ടെ വ​ൻ​തോ​തി​ൽ മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ക​യാ​ണ്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളോ​ടൊ​പ്പം വ​ൻ തോ​തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ഉ​പേ​ക്ഷി​ക്കാ​നാ​യി കോ​ഴിക്കടയിൽനിന്നുള്ള മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ വാ​ഹ​നം ആ​ന​വാ​തി​ലി​ന് സ​മീ​പ​മു​ള്ള സ​ർ​വീ​സ്റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്നു. സ​മീ​പ​ത്തെ ക​ണ്ടെ​യ്ന​ർ ഫ്രൈറ്റ് സ്റ്റേ​ഷ​നി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഇ​ട​പപെട്ട​തോ​ടെ വാ​ഹനവുമായി ഡ്രൈ​വ​ർ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.
രാത്രി കാലങ്ങളിലാണ് ഇവിടെ മാലിന്യനിക്ഷേപം കൂടുതലായി നടക്കുന്നത്. വ​ഴി​വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ന്യ​സം​സ്ഥാ​ന ലോ​റി​ക്കാ​രാ​ണ് മാ​ലി​ന്യ കി​റ്റു​ക​ൾ ഇ​വി​ടെ വ്യാ​പ​ക​മാ​യി ത​ള്ളു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
ഇ​തു സം​ബ​ന്ധി​ച്ച് വാ​ർ​ഡ് കൗ​ൺ​സി​ല​റേ​യും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രേ​യും വി​വ​ര​മ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പടി​യു​മി​ല്ലെ​ന്നാ​ണ് പ​ര​ക്കേ​യു​ള്ള ആ​ക്ഷേ​പം. ചൂ​ടുകൊ​ണ്ട് പ​ഴു​ത്തി​രി​ക്കു​ന്ന മാ​ലി​ന്യ കി​റ്റി​ലേ​ക്ക് ഒ​രു തീ​പ്പൊ​രി വീ​ണാ​ൽ വ​ൻ തീ​പി​ടു​ത്ത​മു​ണ്ടാ​കു​ക​യും ഇ​തു വ​ഴി ക​ണ്ടെ​യ്ന​ർ ഫ്രൈ​റ്റ് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ഇ​ല​ക്ട്രി​ക്ക് കേ​ബി​ളു​ക​ൾ​ക്ക് തീ​പി​ടി​ക്കാ​നും വ​ൻ​നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​മെ​ന്നാ​ണ് ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്.
മാ​ലി​ന്യ​ത്തി​നി​ട​യ്ക്ക് വ​ൻ തോ​തി​ൽ പ്ലാ​സ്റ്റി​ക് കി​റ്റു​ക​ളു​മു​ള്ള​താ​ണ് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്ന​ത്. വ​ൻ തീ​പി​ടു​ത്ത​മു​ണ്ടാ​കു​ന്ന​തി​ന് മു​മ്പാ​യി മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നും, ഇ​വ ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പടി സ്വീ​ക​രി​ക്കാ​നും ന​ഗ​ര​സ​ഭ ത​യാ​റാ​ക​ണ​മെ​ന്ന് ക​ണ്ടെ​യ്ന​ർ ഫ്രൈ​റ്റ് സ്റ്റേ​ഷ​നി​ലെ തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.