ആലുവ-പറവൂർ കെഎസ്ആർടിസി റൂട്ടിൽ അപകടങ്ങൾ പതിവ്
Wednesday, March 22, 2023 12:39 AM IST
ആ​ല​ങ്ങാ​ട്: അ​മി​ത വേ​ഗ​ത​യെ തു​ട​ർ​ന്ന് ആ​ലു​വ - പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റൂ​ട്ടി​ൽ ബൈ​ക്ക​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. യു​സി കോ​ള​ജ് മു​ത​ൽ ക​രു​മാ​ലൂ​ർ മ​ന​യ്ക്ക​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ സൂ​പ്പ​ർ ബൈ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മി​ന്നും വേ​ഗ​ത്തി​ലാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. ആ​ലു​വ - പ​റ​വൂ​ർ റോ​ഡി​ൽ ക​രു​മാ​ലൂ​ർ ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്ത് മാ​ത്ര​മാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.
ഈ ​റോ​ഡി​ൽ ഒ​രു മാ​സ​ത്തി​നി​ടെ 10 അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. കൂ​ടു​ത​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ. ഇ​ന്ന​ലെ രാ​വി​ലെ ആ​ല​ങ്ങാ​ട് കോ​ട്ട​പ്പു​റം ടൈ​ൽ മാ​ളി​ന് സ​മീ​പം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ഒ​രു വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​മാ​ണ് ഏ​റ്റ​വും അ​വ​സാ​ന​ത്തേ​ത്.