ക​ല​ണ്ട​ര്‍ ത​യാ​ര്‍: മാ​ലി​ന്യ​നീ​ക്കം ഇ​നി ഉ​ഷാ​ര്‍
Wednesday, March 22, 2023 12:37 AM IST
കൊ​ച്ചി: വീ​ടു​ക​ളി​ല്‍ നി​ന്ന് ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് ദി​വ​സ​ങ്ങ​ള്‍ തി​ട്ട​പ്പെ​ടു​ത്തി​യു​ള്ള ക​ല​ണ്ട​ര്‍ കൊ​ച്ചി ന​ഗ​ര​സ​ഭ പു​റ​ത്തി​റ​ക്കി. ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ ദി​വ​സ​വും വീ​ടു​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ക്കും. അ​ജൈ​വ മാ​ലി​ന്യം ത​രം​തി​രി​ച്ച് ഓ​രോ​ന്നി​നും ഓ​രോ ദി​വ​സം ക​ല​ണ്ട​റി​ല്‍ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഹ​രി​ത​ക​ര്‍​മ സേ​ന വ​ഴി​യാ​ണ് മാ​ലി​ന്യ ശേ​ഖ​ര​ണം. ഇ​തി​നാ​യി 21 ഹെ​ല്‍​ത്ത് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ള്‍ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഹ​രി​ത​ക​ര്‍​മ സേ​ന​യ്ക്ക് രൂ​പം ന​ല്‍​കു​മെ​ന്ന് മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു.
വ​ര്‍​ഷ​ത്തി​ല്‍ നാ​ലു​ത​വ​ണ​യാ​ണ് ഇ​ല​ക്‌​ട്രോ​ണി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക. ഇ​തി​ല്‍ ജ​നു​വ​രി, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ അ​പ​ക​ട​ക​ര​മ​ല്ലാ​ത്ത ഇ-​മാ​ലി​ന്യ​ങ്ങ​ളും മാ​ര്‍​ച്ച്, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ പി​ക്ച​ര്‍ ട്യൂ​ബ്, ഇ​ല​ക്ട്രി​ക് ബ​ള്‍​ബ്, ട്യൂ​ബ്, തു​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ളും ശേ​ഖ​രി​ക്കും. ഫെ​ബ്രു​വ​രി, സെ​പ്റ്റം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ തു​ണി, മെ​ഡി​ക്ക​ല്‍ വേ​സ്റ്റു​ക​ളും ഏ​പ്രി​ല്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ചെ​രു​പ്പ്, ബാ​ഗ്, തെ​ര്‍​മോ​ക്കോ​ള്‍, തു​ക​ല്‍, കാ​ര്‍​പെ​റ്റ്, അ​പ്‌​ഹോ​ള്‍​സ്റ്റ​റി വേ​സ്റ്റ്, മെ​ത്ത, ത​ല​യി​ണ, പ്ലാ​സ്റ്റി​ക് പാ​യ തു​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ളും ശേ​ഖ​രി​ക്കും.
മേ​യ്, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​ണ് കു​പ്പി, ചി​ല്ല്, മ​റ്റ് ഗ്ലാ​സ് നി​ര്‍​മി​ത മാ​ലി​ന്യം, മ​ര​ക്ക​ഷ​ണം തു​ട​ങ്ങി​വ​യ ശേ​ഖ​രി​ക്കു​ക. ജൂ​ണി​ൽ ഒ​രു​ത​വ​ണ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​ന ട​യ​ര്‍, ട്യൂ​ബ് തു​ട​ങ്ങി​യ​വ​യും ഓ​ഗ​സ്റ്റി​ൽ പോ​ളി​ത്തി​ന്‍, പ്രി​ന്‍റിം​ഗ് ഷീ​റ്റ്, ലോ​ഹം, മ​റ്റ് സ്‌​ക്രാ​പ്പ് മു​ത​ല​വാ​യ​വ​യും ശേ​ഖ​രി​ക്കും. ഇ​വ​യൊ​ക്കെ അ​താ​തു മാ​സ​ങ്ങ​ളി​ല്‍ ഓ​രോ ത​വ​ണ​യാ​കും വീ​ടു​ക​ളി​ല്‍​നി​ന്നും എ​ടു​ക്കു​ന്ന​ത്. പേ​പ്പ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍, പ്ലാ​സ്റ്റി​ക്, പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍ എ​ന്നി​വ എ​ല്ലാ മാ​സ​വും ആ​ഴ്ച​യി​ല്‍ ഒ​രു ത​വ​ണ വീ​ത​വും ചി​ര​ട്ട, തൊ​ണ്ട് എ​ന്നി​വ മാ​സ​ത്തി​ല്‍ ര​ണ്ടു​ത​വ​ണ വീ​ത​വും ശേ​ഖ​രി​ക്കും. ഗാ​ര്‍​ഹി​ക ബ​യോ മെ​ഡി​ക്ക​ല്‍, സാ​നി​റ്റ​റി മാ​ലി​ന്യ​ങ്ങ​ള്‍ എ​ല്ലാ ദി​വ​സ​വും പ്ര​ത്യേ​ക സം​വി​ധാ​നം വ​ഴി ശേ​ഖ​രി​ക്കും. ഓ​രോ മാ​സ​വും ലി​സ്റ്റ് പ്ര​കാ​രം മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന തീ​യ​തി മു​ന്‍​കൂ​ട്ടി അ​റി​യി​ക്കു​ന്ന​താ​ണെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.
മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ന് ന​ഗ​ര​സ​ഭ നി​ശ്ച​യി​ക്കു​ന്ന യൂ​സ​ര്‍ ഫീ​സ് ബാ​ധ​ക​മാ​യി​രി​ക്കും. ക​ല​ണ്ട​ര്‍ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താം. നി​ര്‍​ദേ​ശ​ങ്ങ​ള്‍ kmc.pms23 @gmail.com എ​ന്ന ഇ​മെ​യി​ലി​ല്‍ ഐ​ഡി​യി​ലേ​ക്കും ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ല്‍ നേ​രി​ട്ടും സ​മ​ര്‍​പ്പി​ക്കാം.

മാ​ലി​ന്യ ശേ​ഖ​ര​ത്തി​ന് ഹ​രി​ത ക​ര്‍​മ​സേ​ന

കൊ​ച്ചി: വീ​ടു​ക​ളി​ല്‍ നി​ന്നും മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ന്‍ സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹ​രി​ത ക​ര്‍​മ സേ​ന​യ്ക്കു രൂ​പം ന​ല്‍​കു​ന്നു. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി കൊ​ച്ചി​യി​ല്‍ മാ​ലി​ന്യ ശേ​ഖ​ര​ണം ന​ട​ത്തി വ​രു​ന്ന ആ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളു​ടെ യോ​ഗം ടൗ​ണ്‍​ഹാ​ളി​ല്‍ ചേ​ര്‍​ന്നു.
കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സേ​ന​യ്ക്കു രൂ​പം ന​ല്‍​കു​ന്ന​ത്. ആ​ദ്യ​പ​ടി​യാ​യി ന​ഗ​ര​സ​ഭ​യു​ടെ 21 ഹെ​ല്‍​ത്ത് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കു​ടും​ബ​ശ്രീ മീ​ഷ​ന്‍ ഇ​വ​ര്‍​ക്ക് പ​രി​ശീ​ല​നം​ന​ല്‍​കും. അ​ടു​ത്ത മാ​സ​ത്തോ​ടു​കൂ​ടി ഹ​രി​ത ക​ര്‍​മ​സേ​ന ന​ഗ​ര​ത്തി​ല്‍ രൂ​പീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.