കൗ​ൺ​സി​ല​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം
Wednesday, March 22, 2023 12:35 AM IST
കൊ​ച്ചി: യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി പോ​ലീ​സി​നെ കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കൊ​ച്ചി ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​നു മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഫ​യ​ലു​ക​ള്‍ പ​രി​ശോ​ധി​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കു​ണ്ടെ​ന്നും പോ​ലീ​സി​ന്‍റെ നി​യ​മ​ന​ട​പ​ടി അ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ആ​ന്‍റ​ണി കു​രീ​ത്ത​റ ആ​രോ​പി​ച്ചു.
പ്ര​തി​ഷേ​ധ ധ​ര്‍​ണ കൗ​ണ്‍​സി​ല​ര്‍ ദീ​പ്തി മേ​രി വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ര്‍​മാ​രാ​യ വി.​കെ. മി​നി​മോ​ള്‍, ആ​ന്റ​ണി പൈ​നൂ​ത്ത​റ, ഹെ​ന്‍​ട്രി ഓ​സ്റ്റി​ന് തുടങ്ങിയവർ പങ്കെടുത്തു.‍